വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിന് 2018 ലെ മാതൃക മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും ഉയര്‍ത്തണമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നതെന്നും ക്ഷേമ പെന്‍ഷന്‍…

Read More

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി

ദുബായ്: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ അനുമതി നൽകി യെമൻ പ്രസിഡന്റ്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചരിക്കുന്നത്. 2017ലാണ് യെമൻ പൗരനായ തലാൽ അബ്‌ദുമഹ്ദിയെ കൊല്ലപ്പെട്ടത്. ശേഷം അബ്‌ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Read More

വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ മറിഞ്ഞ് അപകടം. ഗുരുതരമായി പരിക്കേറ്റ 6 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശികളായ ദമ്പതികളുടെ മകൾ എലിസ ആണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉച്ചയോടെയാണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം…

Read More

‘കേരളം മിനി പാകിസ്‌താൻ’; വിദ്വേഷ പ്രസംഗവുമായി ബിജെപി മന്ത്രി നിതീഷ് റാണെ; വ്യാപക വിമർശനം

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയാണ് നിതേഷ് റാണെ ന്യൂഡൽഹി: കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്‌താൻ ആയതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തിൽ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവർ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. ഇന്നലെ പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമർശം. നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കു ന്നുണ്ടെങ്കിൽ…

Read More

ഇ പി ജയരാജൻ്റെ ആത്മകഥ ചോർത്തിയതിൽ ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഐഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോർത്തിയതിൽ കേസെടുക്കാൻ നിർദ്ദേശം. പ്രസാധകരായ ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാം ഇതു സംബന്ധിച്ച നിർദേശം കോട്ടയം എസ്പിക്ക് നൽകി. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പുസ്തകം വിവാദമായതിന് പിന്നാലെ ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകത്തിന്റെ കരാർ…

Read More

പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി

ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഈ മാസം ആദ്യം അരവിന്ദ് കെജ്‌രിവാൾ തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന…

Read More

പുതുവർഷത്തിൽ പൂജപ്പുരയിൽ ജയിൽ തട്ടുകട വാൻ പ്രവർത്തനത്തിൽ

തിരുവനന്തപുരം: പുതുവർഷത്തിൽ പുതിയ ജയിൽ തട്ടുകട ആരംഭിക്കാൻ പൂജപ്പുര. തട്ടുകടയും പുതിയ പാഴ്സൽ കൗണ്ടറുകളും പ്രവർത്തനമാരംഭിക്കുന്നത് ജയിൽ വകുപ്പിന്റെ പൂജപ്പുരയിലെ ഭക്ഷണശാലയ്ക്ക് തൊട്ടടുത്തായാണ്. ഇതിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. നേരത്തെ ഭക്ഷണശാലയിൽ പാഴ്സൽ കൗണ്ടറുകളും ഉണ്ടായിരുന്നു. ഇത് മാറ്റിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ജയിൽ വകുപ്പിന്റെ പഴയ വാഹനം മോടിപിടിപ്പിച്ച് അതിനകത്തായാണ് തട്ടുകടയും പാഴ്സൽ കൗണ്ടറും പ്രവർത്തിക്കുക. ആളുകൾക്ക് റോഡിന്റെ ഓരം ചേർന്ന് ചായയും പലഹാരങ്ങളും കഴിക്കുന്നതിനൊപ്പം പാഴ്സലുകളും…

Read More

രാജു ഏബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി;34 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

കോന്നി: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി രാജു ഏബ്രഹാമിനെ തിരഞ്ഞെടുത്തു. രാജു ഏബ്രഹാം, ആര്‍.സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, എ.പദ്മകുമാര്‍, ടി.ഡി.ബൈജു എന്നിങ്ങനെ നാല് പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.എം നേതൃത്വം പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് രാജു ഏബ്രഹാമിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. റാന്നി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാജു എബ്രഹാം. 34 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാന്‍സിസ് വി. ആന്റണി അടക്കം അഞ്ച് പുതുമുഖങ്ങളാണ്…

Read More

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി

അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായത്. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ഭാഗത്തും കൈകൾക്കും പൊള്ളലുണ്ട്. ഉടനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക്…

Read More

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial