സിപിഐ നേതാവ് എം വിജയൻ അന്തരിച്ചു.

തൃശൂര്‍: സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇസ്‌കസ്, ഐപ്‌സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വ്വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന്‍ തൃശൂര്‍ പൂങ്കുന്നത്താണ്…

Read More

ആഘോഷമായികുട്ടികളുടെ കാർണിവൽ

ചിറയിൻകീഴ്:ബാലസംഘം കൂന്തള്ളൂർ മേഖല കമ്മിറ്റി കാർണിവൽ സംഘടിപ്പിച്ചു. പാവൂർകോണം ശാന്തിനഗർ ജംഗ്‌ഷനിൽ നടന്ന പരിപാടി കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, ജി വേണുഗോപാലൻ നായർ , സി.പി.എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ് , മേഖലാകൺവീനർ ജി. സന്തോഷ്കുമാർ, വൈശാഖ്, വിജുകുമാർ , റ്റോമി, വിനീത് എന്നിവർ പങ്കെടുത്ത വിവിധ  കായിക കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഉദയകുമാർ സ്വാഗതവും ചെയർമാൻ സുലഭ നന്ദിയും…

Read More

സംസ്ഥാന സ്കൂൾ കലോത്സവം കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധത്തിന് കർശന വിലക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തടയിടാൻ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരാനിരിക്കുന്ന കലോത്സവത്തിൽ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധത്തിന് കർശന വിലക്കാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിധിയിൽ ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. വേദിയിലോ റോഡിലോ കുട്ടികളെ ഇറക്കി പ്രധിഷേധിച്ചാൽ അധ്യാപകർക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ കുട്ടികളെ ഇറക്കി വലിയ തോതിലുള്ള പ്രതിഷേധം…

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ജയം; ഇന്ത്യയെ തകർത്തത് 184 റൺസിന്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും. ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി…

Read More

വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്.ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം…

Read More

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വെളിയങ്കോട് ഫ്ളൈ ഓവറിൽ വെച്ച് പുലർച്ചെ നാല് മണിയോടെ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർ സുരക്ഷിതരാണ്

Read More

കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ സുനിതയാണ് (44) മരിച്ചത്. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യയാണ് സുനിത. ശനിയാഴ്ച്ചയാണ് സുനിത അപകടത്തിൽപെട്ടത്. ​ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കൻ കുറുകെ ചാടി അപകടം ഉണ്ടായത്….

Read More

അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു. 1977 മുതൽ 1981വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനായ നേതാവാണ് ജിമ്മി കാർട്ടർ. അമേരിക്കയുടെ 39മത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിറ്റൽ കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ…

Read More

തിരുവനന്തപുരത്ത് ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കൃത്യത്തിന് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

പൂച്ചയെ കണ്ട് ഡ്രൈവർ വെട്ടിച്ചു : ബസിൽ നിന്ന് തെറിച്ചു വീണ വായോധികക്ക് ദാരുണാന്ത്യം

തിരുവില്വാമല : പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിച്ചതിനേ തുടര്‍ന്ന് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് സ്ത്രീ മരിച്ചു. കാടമ്പുഴ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട തവക്കല്‍പടി കിഴക്കേചക്കിങ്ങല്‍ ഇന്ദിരാദേവി(65)ആണ് മരിച്ചത്. രാവിലെ 6.30 ഓടെ ആയിരുന്നു അപകടടം. റോഡില്‍ ചത്തുകിടക്കുന്ന പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ദിരാ ദേവി ബസിനു പുറത്തേക്ക് വീണു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ദിരാ ദേവിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial