
പിരിച്ച പണം കരാറുകാര്‍ക്ക് നല്‍കിയില്ല, മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ കേസ്
സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പോത്തൻകോട് നടന്ന സമ്മേളനത്തിനായി ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നു പിരിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വഴി മധുവിനു കൈമാറിയ തുക മടക്കി നൽകുന്നില്ലെന്ന് കാട്ടിയാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. സിപിഎം പുറത്താക്കിയതിന് പിന്നാലെ ബിജെപിയില്‍ ചേരുകയും…