ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം; സര്‍വേയില്‍ വന്‍ പിന്തുണ

ദില്ലി : 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഈയടുത്ത് ഓസ്ട്രേലിയ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യയിലും കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമ അക്കൗണ്ട് എടുക്കുന്നതില്‍ നിയന്ത്രണം വേണമോയെന്ന ചര്‍ച്ചകള്‍ സജീവമാണ്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും ശക്തമാണ് എന്നാണ് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ നടത്തിയ വോട്ടെടുപ്പില്‍ വ്യക്തമായത്. കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യത്തിന് ബിസിനസ് ടുഡേ സര്‍വേയില്‍ വലിയ പിന്തുണ ലഭിച്ചു. ലിങ്ക്‌ഡ്‌ഇനിലും എക്‌സിലും (പഴയ ട്വിറ്റര്‍) ആണ് ബിസിനസ്…

Read More

അന്യ  ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചു; പോലീസുകാരിയായ യുവതിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താൽ തെലങ്കാനയിൽ വീണ്ടും ദുരഭിമാനക്കൊല. പൊലീസ് കോൺസ്റ്റബിളായ നാഗമണി എന്ന യുവതിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. നാഗമണിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം സഹോദരനായ പരമേശ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തെലങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആണ് കൊല്ലപ്പെട്ട നാഗമണി. മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ്…

Read More

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബെംഗ്ലൂരു: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) യാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

വളർത്തു മകനുമായുള്ള അവിഹിത ബന്ധം ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

എറണാകുളം; പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയ്ക്ക് വളർത്തു മകനുമായുള്ള അവിഹിത ബന്ധം. ബംഗാൾ സ്വദേശികളായ ഭാര്യയും ഭർത്താവും പെരുമ്പാവൂരിലെ രണ്ടു ഹോട്ടലുകളിലായി ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകത്തിനു പിന്നാലെ ഭർത്താവ് ഷിബാ ബഹദൂർ ഛേത്രിപോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയും വളർത്തു മകനുമായുള്ള പ്രണയത്തിന്റെ വിവരം പുറത്തുവന്നത്. 51 കാരനായ ഷിബാ ബഹദൂർ ഛേത്രിയും, ഭാര്യ മാമുനിയും 10 വർഷമായി കേരളത്തിലുണ്ട്. ഇവരുടെ…

Read More

സംസ്ഥാനത്തെ വൈദ്യുതി ചാർജ് വർദ്ധനവ് ഉടനെ

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും അതിനാൽ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. റെഗുലേറ്ററി കമ്മിഷൻ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണ്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി….

Read More

ബീമാപള്ളി ഉറൂസ് തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നാളെ (ചൊവ്വാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

Read More

നവവധുവിന് സ്ത്രീധന പീഡനം : മർദ്ധിച്ചെന്ന പരാതിയുമായി യുവതി

കൊല്ലം: ഭർത്താവിൽ നിന്നും സ്ത്രീധന പീഡനം നേരിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കുണ്ടറ സ്വദേശിയായ യുവതിയാണ് സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി എത്തിയത്. വിവാഹം കഴിഞ്ഞ് വെറും അഞ്ചാംദിവസമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, നിതിന്‍റെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ചു. 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ നവംബർ 25 നാണ് കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്‍റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാം…

Read More

ഗിനിയിൽ‌ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു

കൊണെക്രി: ഗിനിയിൽ‌ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് ഫുട്ബോൾ മത്സരത്തിനിടെ രണ്ട് ടീമുകളുടെയും ആരാധകർ ഏറ്റുമുട്ടിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷമുണ്ടാത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമാണ് എൻസെറെകോര. നഗരത്തിലെ മോർച്ചറികളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായാ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എത്രപേർ…

Read More

ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയുo തൊഴിൽ അവധിയും നൽകി ചരിത്രം കുറിച്ചു ബെൽജിയം

ബ്രസ്സൽസ്:  ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും നൽകി ചരിത്രം കുറിച്ച് ബെൽജിയം. ഇതോടെ ലോകത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. 2022-ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമത്തിന് പ്രാബല്യം നൽകിയിരുന്നു. എന്നാൽ തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബെൽജിയം. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു….

Read More

കവർച്ച കേസിലെ പ്രതി പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial