ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവർ, വീട്ടിൽ പോയി ഷാൾ അണിയിച്ചുബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി ഗോപാലകൃഷ്ണൻ

കണ്ണൂർ: സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷോൾ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ പോലെയായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇപ്പോൾ ബിജെപി വേദിയിലുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാർ യഥാർഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ ഞാൻ വീട്ടിൽ പോയി…

Read More

തൃശൂരിൽ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല, ബേക്കറി അടിച്ചു തകർത്തു

       തൃശൂർ : തൃശൂരിൽ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സിൽ ആയിരുന്നു അതിക്രമം. വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. എന്നാല്‍, വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നാണ് ആരോപണം. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Read More

നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് റിപ്പോർട്ട്

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ​​പ്രാഥമികവിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം. നിലവിൽ ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലിവിഷനിലൂടെയാണ് ശോഭിത…

Read More

കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ്;മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട് : കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സിനിമ നിർമ്മാതാവ്, മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂര് നിന്നുള്ള യാത്രയ്ക്കിടയിൽ ബസ് പാലക്കാട് എത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്.. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. കുഴഞ്ഞു വീണ ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

Read More

സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ധിച്ചു.

തിരുവനന്തപുരം: രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു. നാലാഞ്ചിറയിലാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നാലാഞ്ചിറയിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം നിലനിന്നിരുന്നു. ഇതേത്തുടർന്ന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ വഴിയിൽ വച്ച്…

Read More

അതിശക്തമായ മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷണൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്….

Read More

കണ്ണൂരിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

      ചെറുപുഴ : കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത കരുനാഗപ്പള്ളയിൽ തലവേദനയായതിന് പിന്നാലെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ തിരുവനന്തപുരത്തും പൊട്ടിത്തെറിയെ തുടർന്ന് മംഗലപുരം ഏര്യാ സമ്മേളനത്തില്‍ നിന്ന് ഏര്യാ സെക്രട്ടറി ഇറങ്ങിപ്പോയി. ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. മധു ഏര്യാ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏര്യാ സെക്രട്ടറി. മധു മുല്ലശ്ശേരി പാര്‍ട്ടിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച് സംസാരിച്ചിരുന്നു. ഏര്യാ കമ്മിറ്റി…

Read More

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല

Read More

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ഡിസംബർ 4 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ നല്‍കണം. മറ്റ് മാര്‍ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷന്‍ അറിയിച്ചു. കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതാത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial