
യുവതിയെ നഗ്നയാക്കി പണം തട്ടിയെടുത്തു
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്ന വ്യാജേന മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിനിടെ 26കാരിയെ നഗ്‌നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. നവംബര്‍ 19നായിരുന്നു സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ്…