Headlines

കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; സാമൂഹ്യ വിരുദ്ധർ തീയിട്ടതാകമെന്ന് ഉടമ

        കൊച്ചി : കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു. തീപിടുത്തത്തിനു മുൻപ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു. പുലർച്ചെ 2.30നും 3 നും…

Read More

ഓട്ടോറിക്ഷയിൽ വീട്ടാവശ്യത്തിന് ലോഡ് കയറ്റി; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ

     തിരുവനന്തപുരം : അമിതഭാരം കയറ്റിയതിന് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് മോട്ടോർ വാഹനവകുപ്പ് വന്‍ പിഴ ചുമത്തിയത്. ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ്‌ കൊണ്ടുപോയതിനാണ് പിഴ. വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും…

Read More

കലോത്സവവേദിയിൽ
അനുകരണകലയിൽ    അംഗീകാരംനേടി അക്ഷിത്

നെയ്യാറ്റിൻകര: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്. കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്. പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,ജാഫർ…

Read More

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടിയുമായി സിപിഎം; ജില്ലാ സമ്മേളനത്തിന് കരുനാഗപ്പളളിയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകില്ല

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്. സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള…

Read More

ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

തിരുവനന്തപുരം: ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇയാൾ അതിക്രമം കാട്ടിയത്. ചികിത്സയ്ക്കായി എത്തിയ ഇയാൾ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം

കണ്ണൂർ: തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial