ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപിക്ക് കിരീടം

ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയം. ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന മത്സരത്തിൽ 11-ാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്. 8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019-ൽ മോസ്‌കോയിൽ നടന്ന മത്സരത്തിലും ഹംപി കിരീടം നേടിയിരുന്നു. ഇതോടെ, ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ്…

Read More

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ തലക്കടിച്ചു കൊന്ന മകൻ അറസ്റ്റിൽ

ബെംഗളൂരു: പിതാവിനെ തലക്കടിച്ചുകൊന്ന മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മരിച്ചത്. മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ ചെയ്ത കൊടുംക്രൂരത പുറത്തുവന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്…

Read More

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു: 29 മരണം

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്‌ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ചികിത്സയിലുള്ള…

Read More

ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍; അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തു

        ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് എടുത്തു. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കഴിയുകയാണ് പ്രതി സൂരജ്. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്ത് വരണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നാലാം പ്രതി…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോട്ടയം: ബൈക്കിൽ കാറിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം നീറികാട് സ്വദേശി ജിതിൻ ആണ് മരിച്ചത്. കോട്ടയം അമയന്നൂരിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജിതിൻ. ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ജിബിൻ ചികിത്സയിൽ കഴിയുകയാണ്

Read More

മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ചു; തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ 3 പേരെയുൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് പുറത്തുവരുന്നത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ…

Read More

മകനെ കഞ്ചാവുമായി പിടിച്ചെന്ന വാർത്ത വ്യാജം; സുഹൃത്തുക്കൾക്കൊപ്പം ഇരുന്നപ്പോൾ ചോദ്യം ചെയ്തതെ ഉള്ളുവെന്നും യു പ്രതിഭ എംഎൽഎ

ആലപ്പുഴ: തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമെന്ന് കായംuuകുളം എംഎൽഎ യു പ്രതിഭ. വാർത്ത തെറ്റാണെന്ന് എംഎൽഎ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകuയാണെന്നും എംഎൽഎ പറഞ്ഞു. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ പറഞ്ഞു. വാർത്ത വന്നത് മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും…

Read More

ശിവഗിരി ആഘോഷം കണ്ടു മടങ്ങിയ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

തിരുവനന്തപുരം: ശിവഗിരി ആഘോഷം കണ്ടു മടങ്ങിയ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം. റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരിച്ച…

Read More

അലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി വിജിലൻസ്. ആലുവയിൽ ആണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് താഹറുദ്ദീനെന്ന് വിജിലൻസ് പറഞ്ഞു

Read More

കഞ്ചാവ് വലിക്കുന്നതിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് എക്‌സൈസിന്റെ പിടിയിൽ

ആലപ്പുഴ: കഞ്ചാവ് വലിക്കുന്നതിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് എക്‌സൈസിന്റെ പിടിയിൽ. തകഴിയിൽ നിന്നാണ് കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. മൂന്നു ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial