തിരുവല്ലയിൽ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ സുരേന്ദ്രൻ മരിച്ചു. മൃതദേഹം…

Read More

കഴക്കൂട്ടത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു.സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു

Read More

ശിവസേന തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു.

തിരുവനന്തപുരം : ശിവസേന തിരുവനന്തപുരം ജില്ല സമ്മേളനം വൈ എം സി എ ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ വിഷ്ണു അമ്പാടിയുടെ അദ്ധ്യക്ഷതയിൽ സമ്മേളനം നടന്നു.ശിവസേന കേരള രാജൃ പ്രമുഖ്  എം.എസ് ഭുവനചന്ദൻജി ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ കൺവീനർ വിജേന്ദ്ര കുമാർ സ്വാഗത പ്രസംഗം നടത്തി. കോട്ടുകാൽ ഷൈജു , ആറാലുംമൂട് ജിനു , പി ആർ ഓ സുജിത്ത്, അഭിലാഷ് നായർ , വൈശാഖ് വി ജി , അഡ്വക്കേറ്റ് രാജീവ് രാജധാനി…

Read More

എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി

കണ്ണൂർ: എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവ് തൂമ്പ ഉപയോഗിച്ച് എടിഎമ്മിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച്…

Read More

എം.ടിയുടെ രചനകൾ പ്രതീക്ഷയുടെ അക്ഷരവെളിച്ചം:
രാധാകൃഷ്ണൻ കുന്നുംപുറം

ആറ്റിങ്ങൽ:ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ എം.ടിയുടെ കൃതികൾ ജീവിതപ്രതീക്ഷകളുടെ  അക്ഷര വെളിച്ചമാണെന്ന്  കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ, കരിച്ചിയിൽ കൈരളി ഗ്രന്ഥശാലസംഘടിപ്പിച്ച എം.ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം മാറ്റിനിർത്താൻ ശ്രമിച്ചവരിലെ നന്മകളും പരാജയങ്ങളിലും പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ പെരുതാൻ ശ്രമിച്ചവരുമായിരുന്നു എം.ടി.യുടെ ഭൂരിഭാഗം കഥാപാത്രങ്ങളും. അവരുടെ  ജീവിത സ്നേഹംകുട്ടികൾ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വിഷ്ണു വേണുകുമാർഅധ്യക്ഷനായി. സെക്രട്ടറി പി എസ് ആന്റസ് സ്വാഗതം പറഞ്ഞു. നഗരസഭ അംഗം…

Read More

ജീന്‍സ് ധരിച്ചെത്തി; മാഗ്നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്. ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി…

Read More

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി;ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. റിയാസിന്റെ…

Read More

തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

തേനി: തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തേനി പെരിയകുളത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മലയാളികള്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തിന് ശേഷം രണ്ടുവാഹനങ്ങളും മറിഞ്ഞു. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്

Read More

ആശുപത്രിയിൽ മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം; ജീവനക്കാരും പോലീസും ചേർന്ന് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രയിൽ മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂർ പോലീസിനോടും ഇവർ തട്ടിക്കയറി. നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവർ തട്ടിക്കയറി. പരാക്രമം തുടർന്നതോടെ ആസ്പത്രി അധികൃതർ മട്ടന്നൂർ പോലീസിൽ വിവരമറിയിച്ചു….

Read More

സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിതയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബുധനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 4.25 ലക്ഷം രൂപയാണ് സുജിത കൈക്കലാക്കിയത്. സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. താനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial