മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി

തിരുവനന്തപുരം: മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയാണ് അറസ്റ്റിലായത്. പൊലീസ് പിടികൂടിയതിന് പിന്നാലെ ഇയാൾ അക്രമാസക്തനായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ്റേ എടുത്തപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. കോളേജുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവരുന്ന സംഘത്തിലുൾപ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ, തന്റെ കയ്യിൽ ലഹരി പദാർത്ഥങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇയാൾ പോലീസിനെ…

Read More

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ.

ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ (49) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നവംബർ 11നാണ് ബാബു ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സിന്ധുവിനെതിരെ ബാബുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സിന്ധുവിൻറെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ്…

Read More

മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി;  മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം നടത്തിയത് വിപുലമായ ശ്രമങ്ങളായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറിയെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മോദി ചൂണ്ടിക്കാട്ടി. ധനമന്ത്രി ഉൾപ്പെടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ് എന്നും…

Read More

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.

ന്യൂഡൽഹി :മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മന്‍മോഹന്‍ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, 2024-ൻ്റെ തുടക്കം മുതൽ ആരോഗ്യം അത്ര സുഖകരമായിരുന്നില്ല. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി….

Read More

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ട്. 92കാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ…

Read More

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം…

Read More

കാസർകോട്ടെ വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടയിൽ ഷോക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: കാസർകോട്ടെ വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടയിൽ ഷോക്കേറ്റ യുവാവ് മരിച്ചു. കർണാടക സ്വദേശിയായ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. വിവാഹ പന്തലിലുണ്ടായിരുന്ന ഇരുമ്പു തൂൺ അഴിച്ചു മാറ്റുന്നതിനിടയിൽ അടുത്തുള്ള വൈദുത കമ്പിയിൽ അറിയാതെ തട്ടിയതോടെ യുവാവിന് ഷോക്ക് ഏൽക്കുകയായിരുന്നു. തളങ്കര തെരുവത്ത് വിവാഹ വീട്ടിൽ വെച്ചാണ് ദുരന്തമുണ്ടായത്. അപകടം നടന്നയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചിരുന്നു. നിലവിൽ മൃതദേഹം മോർച്ചറിയിൽ…

Read More

എം ടി വാസുദേവൻ നായർക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കോഴിക്കോട്: പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകി മലയാള മണ്ണ്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ കഥാകാരനെ ഒരു നോക്ക് കാണാനായി എത്തിയത്. വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എം.ടിയുടെ വസതിയായ സിതാരയിൽ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ,…

Read More

സുഹൃത്തിനെ ചുറ്റിക കൊണ്ട് പലതവണ തലക്കടിച്ചു: പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി സുഹ്യത്തിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പിന്നാലെ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചൊവാഴ്ച്‌ച രാവിലെയാണ് അനിൽ കുമാർ സോഫയിൽ കിടന്നുറങ്ങിയിരുന്ന പ്രവീണിനെ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയതത്. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ…

Read More

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം | ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial