ജില്ലാ കളക്ടറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്’; എഡിഎമ്മിന്റെ ആത്മഹത്യയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നടപടി സ്വീകരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്നലെ നീക്കിയിരുന്നു. ദിവ്യക്കെതിരെ പൊലീസ്…

Read More

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

കൊല്ലം : പുത്തൂരില്‍ യുവതിയെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. എസ്എന്‍ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കരയില്‍ ലാലുമോനാണ് കൊലപാതക ശേഷം ജീവനൊടുക്കിയത്. വെള്ളി ഉച്ചയോടെയായിരുന്നു സംഭവം. വെട്ടേറ്റ ശാരുവിന്റെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടെന്ന പരാതിയില്‍ ലാലു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കാറിടിച്ച് കാല്‍നടയാത്രികരായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എറണാകുളത്തു നിന്നു പാലക്കാടേക്കു പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

Read More

പ്രിയങ്ക ഗാന്ധി  ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു. സത്യൻ മൊകേരിയേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ…

Read More

മക്കയിലേക്ക് യാത്ര ചെയ്യാൻ ഇലക്ട്രിക് ജെറ്റുകൾ ഉപയോഗിക്കാൻ സൗദി അറേബ്യ

     വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്‌റ്റോൾ അഥവാ ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയർടാക്‌സികളെന്നും ഫ്‌ളൈയിങ് ടാക്‌സികളെന്നും ഇവയെ വിളിക്കാറുണ്ട്. ഇപ്പോഴിതാ മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക. പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്‌റ്റോളുകൾ. ഒരു…

Read More

വീട്ടിൽ നിന്ന് ദുർഗന്ധം; ആലപ്പുഴയിൽ വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ മരണപെട്ടിരുന്നു.മക്കൾ വിദേശത്താണ്.

Read More

സൽമാൻഖാന് വീണ്ടും വധഭീഷണി ; കൊല്ലാതിരിക്കാൻ 5 കോടി രൂപ നൽകണം, താരത്തിന്റെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാനാണ് ഈ പണം നല്‍ക്കേണ്ടതെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ…

Read More

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്: സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എല്‍സ്റ്റൺ എസ്റ്റേറ്റുമാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജികള്‍ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. ഇതിനുള്ള മറുപടി പരാതിക്കാർ അതിനുശേഷം ഒരാഴ്ചയ്ക്കുള്ളിലും സമർപ്പിക്കണം. ഈ സമയത്ത് ഏറ്റെടുക്കൽ നടപടികൾ…

Read More

യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ്‌ (43) മരിച്ചത്. വ്യാഴം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ചു, മക്കൾ: തീർഥ, ആദർശ്

Read More

ആലുവയിൽ ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ആലുവ: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ആണ് സംഭവം. കൊലപാതകമാണെന്ന് ആണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial