ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ കെപിസിസി സെക്രട്ടറി എൻ കെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കും

തൃശൂർ: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് പൊട്ടിത്തെറിക്ക് പിന്നാലെ ചേലക്കരയിലും കോൺഗ്രസിന് തലവേദന വർധിക്കുകയാണ്. കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. 2004 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സുധീർ രംഗത്തെത്തി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്…

Read More

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം

    ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം. പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 തീര്‍ത്ഥാടകര്‍ക്ക്. നേരത്തെ 80000 ആയിരുന്നു വെര്‍ച്വല്‍ ക്യൂ വഴി നിശ്ചയിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിക്കും. കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. പ്രവേശനം പ്രതിദിനം 70000 പേര്‍ക്ക് നിജപ്പെടുത്തി. 70,000 പേര്‍ക്കുള്ള…

Read More

ചെക്ക് കേസിൽ പ്രതി; ഷുഗർ കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ചെക്ക് കേസിലെ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഷുഗർ കൂടിയതോടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരിക്കുന്നു. ആലപ്പുഴ ജില്ലാ ജയിലിലെ ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശിയായ കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

വയോധികയുടെ രണ്ടര പവന്‍റെ മാല പൊട്ടിച്ചോടി; യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

      തിരുവനന്തപുരം: വെള്ളനാട് വയോധികയുടെ മാല പിടിച്ചു പറിച്ച പ്രതിയെ ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മ (72) യുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്. വെള്ളനാട് വാളിയറ മഠത്തിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നല്ല പൊക്കവും വണ്ണമുള്ള ഗ്രേ കളർ ടീഷർട്ടും നീല കളർ ജീൻസും ധരിച്ച് ഒരാൾ മാല…

Read More

കാസർഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

      കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 34പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ…

Read More

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ്‌ ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളില്ല. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു. ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയെ പരാജയപ്പെടുത്തിയ സുരിന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി…

Read More

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചത്തിനു പിന്നാലെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ…

Read More

‘സൗഹൃദങ്ങൾ നല്ലതാണ്, പക്ഷേ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ’ സുരക്ഷിതത്വം പാലിക്കണമെന്ന് എംവിഡി

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി. വാഹനം ഓടിക്കുമ്പോൾ നിരത്തുകളിൽ സൗഹൃദ സംഭാഷണങ്ങൾ ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് എം വി ഡി വീഡിയോ പങ്കുവെച്ച് കുറിച്ചത്.സൗഹൃദങ്ങൾ നല്ലതാണ് എന്നും അതേസമയം വാഹനങ്ങൾ ഓടിക്കുമ്പോൾ ഉള്ള ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കണം എന്നുമാണ് എം വി ഡി കുറിച്ചത്. എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ് സൗഹൃദങ്ങൾ നല്ലതാണ്…… പക്ഷേ നമ്മളിൽ പലരും സൗഹൃദങ്ങൾ പങ്കുവയ്ക്കുവാനായി തിരഞ്ഞെടുക്കുന്ന വേദി തിരക്കേറിയ നമ്മുടെ റോഡുക…

Read More

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം: ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ് പറഞ്ഞു.വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്കുകാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്കുകാരൻ പോകണ്ട…

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വൻ തിരിച്ചടി; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും. ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial