പാലക്കാടും ചേലക്കരയിലും പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥികൾ മത്സരിക്കും; വയനാട്ടിലെ പിന്തുണ ആർക്കെന്ന് പിന്നീട് തീരുമാനിക്കുമെന്ന് പിവി അൻവർ
കൊച്ചി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പിവി അൻവറിന്റെ ഡിഎംകെ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്ന് പിവി അൻവര്‍ എംഎൽഎ പറഞ്ഞു. വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും എന്നാൽ, അവിടെ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വച്ചതെന്നും പിവി അൻവര്‍ വ്യക്തമാക്കി. സ്വർണക്കടത്തിൽ തന്‍റെ ആരോപണങ്ങളിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. സ്വർണക്കടത്തിലെ പൊലീസ് പങ്കിനെ കുറിച്ച് തുറന്നു പറഞ്ഞവരിൽ…

