നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: നടൻ ടി പി മാധവൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിൽ കഴിയവേ ആയിരുന്നു മരണം. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അക്കല്‍ദാമ…

Read More

വാഹന അപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി മരിച്ചു.

പാലക്കാട്: വാഹനപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെ പിറകിൽ കാർ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച്…

Read More

ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കി; ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് 13ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു

കണ്ണൂർ: ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കിയ ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്. 13 ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ ഇവർ ചാലാട് സ്വദേശിയായ വ്യക്തിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ്…

Read More

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാൻ ഡിവൈഎഫ്ഐ വനിതാ നേതാവ് വാങ്ങിയത് 15 ലക്ഷം രൂപ; യുവതിയുടെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്

കാസർകോട്: ഡിവൈഎഫ്ഐ മുൻ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ്. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ യുവതിയുടെ തട്ടിപ്പിന് ഇരയായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ബൽത്തക്കല്ല് സ്വദേശിയായ…

Read More

കേരളത്തിൻ്റെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തരുത് ആനി രാജയെ നിയന്ത്രിക്കണം;  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡി.രാജയ്ക്ക് കത്തെഴുതി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിനാൽ ആനി രാജയെ നിയന്ത്രിക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തെഴുതി. കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ ആവശ്യപ്പെട്ടു. കാനം രാജേന്ദ്രൻ്റെ കാലം മുതൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താൽപ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന്…

Read More

കാളിയമ്പുഴ ബസ് അപകടം, മരണം 2 ആയി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാല്‍ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പിടിയിൽ; വിദഗ്‌ധമായി കുടുക്കിയത് എസിബി

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേഡ്ചൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മധു സുദൻ റാവുവിനെയാണ് എസിബിയുടെ ഹൈദരാബാദ് സിറ്റി റേഞ്ച്-2 യൂണിറ്റ് കയ്യോടെ പൊക്കിയത്. കൈക്കൂലി തുക മധു സുദൻ റാവുവില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പണമിടപാട് തർക്കം പരിഹരിക്കുന്നതിനായി എഎസ്ഐ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി സൂക്ഷിച്ചിരുന്ന പാന്‍റിന്‍റെ പിന്നിലത്തെ പോക്കറ്റില്‍ നിന്നും വലത് കൈവിരലുകളില്‍ നിന്നും രാസ പരിശോധനയില്‍…

Read More

അറുപത്തിരണ്ടുകാരന് 102 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് വിധി പറഞ്ഞത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ…

Read More

ഹരിയാന നിയമസഭാ തെര‍ഞ്ഞടുപ്പില്‍ വിജയിച്ച് വിനേഷ് ഫോഗട്ട്

ചണ്ഡീഗഡ്: പാരീസ് ഒളിംപിക്സില്‍ ഗുസ്തി ഫൈനൽ ദിവസം രാവിലെയാണ് അമിത ഭാരത്തിന്‍റെ പേരില്‍ വിനേഷ് ഫോഗട്ട്നെ അയോഗ്യയാക്കിയതും നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായതുമൊക്കെ ഇന്ത്യക്കാർക്ക് ഒരു തീരാനോവ് ആയിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയശേഷം ഗുസ്തിയില്‍ നിന്ന് താൻ വിരമിക്കുകയാണെന്നും വിനേഷ് പ്രഖ്യാപിച്ചിരുന്നു. ഗുസ്തിയിൽ നിരാശ നേരിട്ട വിനേഷ് പക്ഷെ രാഷ്ട്രീയത്തിൽ ജയിച്ചു മുന്നേറിയിരിക്കുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിനേഷ് എതിരാളിയായ ബിജെപിയിലെ ക്യാപ്റ്റന്‍ യോഗേഷ് ബെയ്റാഗിയെ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍പിച്ചാണ്…

Read More

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial