സ്വർണവിലയിൽ മാറ്റമില്ല; പവന് 56800 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ ഇന്നലെ വില താഴ്ന്നിരുന്നു.മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.

Read More

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍-മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം. ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. നാളെ ഒരു ജില്ലയില്‍…

Read More

പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുനല്‍കിയില്ല; ഡ്രൈവർ ജീവനൊടുക്കി, എസ്ഐയെ സ്ഥലം മാറ്റി

   കാസർകോട് : പൊലീസ് പിടിച്ചുവച്ച ഓട്ടോ വിട്ടു നൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്‌തു. മംഗലാപുരം സ്വദേശി അബ്‌ദുൾ സത്താറാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 7) വൈകിട്ടാണ് അബ്‌ദുൾ സത്താറിനെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞ് ഫേസ്ബുക്കിൽ സത്താർ പോസ്റ്റിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് സത്താറിനെ ആത്മഹത്യ…

Read More

5 ദിവസം പ്രായം; അമ്മത്തൊട്ടിലിലെ 608 -ാംമത് കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു

    തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ 608ാമത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ഒലീവ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് 600ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ഏഴ് മാസമായിരുന്നു പ്രായം. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയവൾക്ക് പ്രഥമ എന്നായിരുന്നു പേര്. സനാഥത്വത്തിന്‍റെ തണലിലേക്ക് എത്തിയ നൂറാമത്തെ അതിഥിക്ക് പേരിട്ടത് ശതശ്രിയെന്നാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ 599-ാമത്തെ അതിഥിക്ക് ‘മഴ’ എന്നായിരുന്നു പേരിട്ടത്….

Read More

ട്രെയിനിലെ ജനറൽ കോച്ചിൽ യാത്ര, വസ്ത്രത്തിനുള്ളിൽ പ്രത്യേകതരം ജാക്കറ്റ്, പരിശോധനയിൽ 28 ലക്ഷം പിടിച്ചെടുത്തു

     പാലക്കാട്‌ : രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽപ്പണവുമായി ഒരാള്‍ പിടിയിൽ. ആന്ധ്രാപ്രദേശ്  കടപ്പ സ്വദേശി സുനിൽ കുമാറിനെ ആണ് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ -എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്തിരുന്ന സുനിൽ കുമാറിന്‍റെ ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ അടിയിൽ പ്രത്യേകതരം ജാക്കറ്റിനുള്ളിൽ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച്  കടത്തികൊണ്ട് വന്നത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി പാലക്കാട്‌ ഇൻകം…

Read More

അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ്! ടൈനി അന്റാർട്ടിക് മിഡ്ജ് വംശനാശത്തിലേക്ക്; അപകടം ഈ മാറ്റം

      പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. എന്നാൽ അന്റാർട്ടിക്കയുടെ പച്ചപ്പ് കൂടി വരികയാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലായി അന്റാർട്ടിക്കയിലെ ഹരിതമേഖലകൾ പതിന്മടങ്ങായി വർധിച്ചിരിക്കുന്നു. 1986ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ‌ താഴെ മാത്രം ഹരിതമേഖലകളുണ്ടായിരുന്ന അന്റാർട്ടിക്കയിൽ 2021 ആയപ്പോഴേക്കും 12 ചതുരശ്ര കിലോമീറ്റർ ഹരിതമേഖലകളായെന്നാണു പഠനം. ഇതുപോലെ ഹരിതമേഖലകൾ…

Read More

കൊച്ചിയിലെ ലഹരിക്കേസ്; ഓം പ്രകാശിന് പിന്നാലെ ഒരാള്‍ കൂടി കസ്റ്റഡിയിൽ; സിനിമ താരങ്ങളെ മുറിയിൽ എത്തിച്ചയാളെന്ന് സംശയം

കൊച്ചി: കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ ഗുണ്ടാ തലവൻ ഓം പ്രകാശിന് പിന്നാലെ ഒരാൾ കൂടെ പോലീസിന്റെ കസ്റ്റഡിയിൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എളമക്കര സ്വദേശി ബിനു ജോസഫ് ആണ്‌ പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് പിടികൂടിയ ബിനുവിനെ മരട് പോലീസിന് കൈമാറി. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്‍റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ…

Read More

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ഗാരി റവ്കിനും പുരസ്കാരം പങ്കിട്ടു

സ്റ്റോക്കോം: 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.കഴിഞ്ഞ വർഷത്തെ പുരസ്കാരം ഹംഗേറിയൻ അമേരിക്കനായ കേറ്റലിൻ കാരിക്കോയും അമേരിക്കനായ ഡ്ര്യൂ വെയ്സ്മാനും പങ്കിടുകയായിരുന്നു. കോവിഡിനെതിരായ എംആർഎൻഎ വാക്സീനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ….

Read More

തൃശൂർ സ്വദേശിയായ നഴ്സിനെ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ സാകേത് മാക്സ് ആശുപത്രിയിലെ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്‌സ് സിബി വിനീതാണ് മരിച്ചത്. തൃശൂർ ജില്ലയിലെ അമ്മാടം കോടന്നൂർ സ്വദേശിയാണ്. ഡൽഹി ഹൗസ്റാണിയിലെ താമസസ്ഥലത്ത് മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

Read More

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ: ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം കണക്കിലെടുത്താണ് അവധി. അതേ സമയം പരീക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial