എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. മുഖ്യമന്ത്രി രാത്രിയിൽ സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ ഉൾപ്പെടെ ഉയർത്തിയിരുന്നത്. പക്ഷെ അജിത് കുമാർ പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രം ഒതുങ്ങിയെന്നതാണ് ശ്രദ്ധേയം. രഹസ്യാന്വേഷണ…

