എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ട് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ…

Read More

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ…

Read More

എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം  കവർന്നു

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണം കവർന്നു. എം.ടിയുടെ ഭാര്യയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. നിലവിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.

Read More

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു  മയക്കുമരുന്ന് വില്‍പ്പന; 2 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഈസ്റ്റ്ഹില്‍ റോഡ് ഗവണ്‍മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്‍,…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Read More

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. കഴിഞ്ഞ ദിവസം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന് കാരണമെന്നാണ് സൂചന. എംആർ അജിത് കുമാർ ഉന്നത ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച് എഡിജിപിയെ തള്ളിയും മറ്റു വീഴ്ച്ചകളിൽ എഡിജിപിയെ താങ്ങിയുമാകും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എംആർ അജിത്…

Read More

ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ – ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മുതലാണ് ജില്ലാ റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. മാവോയിസ്റ്റുകളില്‍ നിന്ന് എകെ സീരിസ് ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു….

Read More

മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ കോള്‍; ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം

ആഗ്ര: മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ കോള്‍ അമ്മയുടെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മ(58)യാണ് മരിച്ചത്. മാലതിയുടെ കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്നായിരുന്നു പൊലീസിന്റെ പേരില്‍ വന്ന വ്യാജ കോള്‍. പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ഇവര്‍ക്ക് ഹൃദാഘാതം സംഭവിക്കുകയായിരുന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസുകാരന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയ വാട്‌സാപ് അക്കൗണ്ടില്‍ നിന്നായിരുന്നു കോള്‍ വന്നതെന്ന് മാലതിയുടെ…

Read More

സൈനികൻ തോമസ് ചെറിയാന് നാടിന്‍റെ വിട; ധീരജവാന് അന്ത്യാഞ്‌ജലി അർപ്പിച്ച് ആയിരങ്ങൾ

പത്തനംതിട്ട: അൻപത്തിയാറ് വർഷം മുമ്പ് വിമാനപകടത്തിൽ മരണമടഞ്ഞ സൈനികൻ തോമസ് ചെറിയാന് വിട നൽകി നാട്. ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിലായിരുന്നു സംസ്കാരം. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്‍റെ വസതിയിലേയ്ക്ക് എത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് തോമസ് ചെറിയാന്റെ മൃതദേഹം പാങ്ങോട് സൈനീക ക്യാമ്പിൽ എത്തിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ പ്രാർത്ഥനാചടങ്ങുകൾക്കും…

Read More

‘ ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ മോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു’; ഗുരുതര ആരോപണം

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്ത്. സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു എന്നാണ് ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു. സര്‍ക്കാരിന്റേതായുള്ള പ്രോഗ്രാമുകള്‍/ സ്‌കീമുകള്‍, പരസ്യങ്ങള്‍, പി ആര്‍ എന്നിവയ്ക്കുവേണ്ടി മാത്രം ചെലവഴിച്ച തുക അമ്പരപ്പിക്കുന്നതാണെന്ന് സാകേത് ഗോഖലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial