Headlines

എം ടിയെ അനുസ്‌മരിച്ച് മലയാളത്തിന്റെ പ്രിയ നടന്മാർ; മോഹൻലാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു

കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ…

Read More

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം.

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു

Read More

എം ടി വാസുദേവൻ നായർ അന്തരിച്ചു.

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 91 വയസ്സായിരുന്നു. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ പ്രതിഭയാണ് പൊലിഞ്ഞത്. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പ്രമീള നായർ ആദ്യഭാര്യ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ…

Read More

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു ടാങ്കർ ലോറി നിർത്താതെ പോയി യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് ബൈക്കിലിടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. കഞ്ചിക്കോട് കൂട്ടുപാത പാലത്തിന് മുകളിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകത്തേത്തറ സ്വദേശി 20 കാരനായ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ പറഞ്ഞു. യുവാവിന്‍റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൈനികൻ പോയതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിനെയാണ് കാണാതായത്. ഈ മാസം 16-നാണ് വിഷ്ണു ക്യാമ്പിൽ നിന്നും പോയത്. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള…

Read More

ബാൽഡ് ഈഗിൾ ഇനി അമേരിക്കയുടെ ദേശീയപക്ഷി

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ 240 വർഷത്തിലേറെയായി ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഉണ്ടെങ്കിലും ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അധികാരമൊഴിയും മുമ്പ് പ്രസിഡന്റ് ജോ ബൈഡൻ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയായിരുന്നു. നേരത്തെ യുഎസ് കോൺഗ്രസ് ഇത് സംബന്ധിച്ച നിയമനടപടികൾ പൂർത്തീകരിക്കാനുളള രേഖകൾ പ്രസിഡന്റിന് അയച്ചിരുന്നു. ഇതിലാണ് ബൈഡൻ ഒപ്പുവെച്ചത്. വടക്കേ അമേരിക്കയിലാണ് ബാൽഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി…

Read More

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു

കൊല്ലം : പ്രഭാതസവാരിക്കിടെ കാറിടിച്ചു യുവതി മരിച്ചു.മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) യാണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Read More

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; SFI പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ

     ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നൽകിയത്. രാത്രിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ടുപേർ എത്തി സുഹൃത്തിനെ മർദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പീഡിപ്പിച്ചത് ദൃശ്യങ്ങൾ പകർത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയിൽ പറയുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങൾ ആയാണ് അന്വേഷണം. വിദ്യാത്ഥിനിയുടെ ആൺസുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ…

Read More

നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു; കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

       കണ്ണൂർ പള്ളിയാംമൂലയിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സമീപത്തെ വീട്ടിലാണ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീയിടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നത് കണ്ട് തീയിടുകയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് നായകളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് റിസോർട്ടിന് തീയിട്ടത്. റിസോർട്ടിന്റെ ഉൾഭാഗം പൂർണമായി കത്തിനശിച്ചു. റിസോർട്ടിലെ കെയർ ടേക്കറാണ് പരാക്രമം നടത്തിയത്. പയ്യാമ്പലം ബീച്ചിനോട് ചേർന്നാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റിസോർട്ടിന്…

Read More

പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമിച്ചു

ഡൽഹി: പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ് യുവാവ് തീകൊളുത്തിയത്. 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സാരമായി പൊള്ളലേറ്റുവെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial