Headlines

പിറ്റ്ബുൾ ചെവി കടിച്ചുപറിച്ചു; 11മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ യുവാവിന്റെ ചെവി പൂർവ്വ സ്ഥിതിയിലാക്കി ഡോക്ടർമാർ

ദില്ലി: വളർത്തുനായയെ ഓമനിക്കുന്നതിനിടയിൽ ചെവി കടിച്ചു പറിച്ചു. പിറ്റ്ബുൾ ആണ് ഉടമയായ 22കാര​ന്റെ ഇടത് ചെവി കടിച്ച് പറിച്ചത്. 11 മണിക്കൂർ ദൈർഘ്യമേറിയ ശസ്ത്രക്രീയ നടത്തി ഡോക്‌ടർമാർ ചെവി പൂർവ്വ സ്ഥിതിയിലാക്കി. ചെവിയുടെ കടിച്ചുപറിച്ച ഭാ​ഗം 2 മില്ലി മീറ്റർ തൂങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചത്. ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള…

Read More

പാർട്ടിയിൽ തർക്കം; ബിജെപി നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയിൽ

പാലക്കാട്: ബിജെപി നേതാവിൻ്റെ ബൈക്ക് കത്തിനശിച്ച നിലയിൽ. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിലാണ് സംഭവം. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേംരാജിന്റെ ബൈക്കാണ് ഇന്നലെ അർധരാത്രിയോടെ കത്തിനശിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് സംഭവം. പ്രേംരാജും ബിജെപിയുടെ മറ്റൊരു ഭാരവാഹിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ പ്രേംരാജിൻറെ ബസ് കത്തിക്കുമെന്ന് ഭാരവാഹി ഭീഷണിപ്പെടുത്തിയെന്നും പ്രേംരാജ് പറഞ്ഞു. പിന്നാലെയാണ് വീടിന് മുന്നിൽ നിർത്തിയ ബൈക്ക് കത്തിച്ചത്.

Read More

ഗ്യാസിന് നാടൻ ചികിത്സ;കാഞ്ഞിരത്തിന്റെ തൊലി കൊണ്ട് വെളളം തിളപ്പിച്ചു കുടിച്ച ദമ്പതികൾ ​ഗുരുതര നിലയിൽ

മുവാറ്റുപുഴ: ഗ്യാസിന് നാടൻ ചികിത്സ നടത്തിയ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഗ്യാസിന് നാടൻ ചികിത്സ നടത്തിയത്. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ(53) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെളളം തിളപ്പിച്ചു കുടിച്ച ഇവരെ രക്തം ഛർദിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുളളിൽ എത്തിയാൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ…

Read More

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു; എം സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

      തിരുവനന്തപുരം : സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി…

Read More

56 കൊല്ലം മുൻപ് വിമാനം തകർന്ന് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ  സംസ്കാരം ഇന്ന്

    തിരുവനന്തപുരം : 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ പത്തനംതിട്ട ഇലന്തൂരിലെ വീട്ടിൽ എത്തിക്കും. പൊതു ദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. തുടർന്ന്, പള്ളിയിൽ പൊതു ദർശനം ഉണ്ടാകുന്നതാണ്. ശേഷം 2 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. കഴിഞ്ഞ…

Read More

വ്യാജ ഡോക്ടർ ചികിൽസിച്ച രോഗി മരിച്ച സംഭവം ആശുപത്രിയിലേക്ക് എ ഐ വൈ എഫ് മാർച്ചു നടത്തി

കടലുണ്ടി : വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ എ ഐ വൈ എഫ് കടലുണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലേക്ക് എ ഐ വൈ എഫ് പ്രതിഷേധ മാർച്ച്‌ നടത്തി.ജില്ലാ പ്രസിഡന്റ്‌ അഡ്വ : കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു.വ്യാജ ഡോക്ടർക്കെതിരെയും,ആറു വർഷം വ്യാജ ഡോക്ടറെ ജോലിക്കുവെച്ച ആശുപത്രിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് ആവശ്യപ്പെട്ടു.അക്ഷയ് കടലുണ്ടി അധ്യക്ഷത വഹിച്ചു.റീന മുണ്ടേങ്ങാട്ട്,സി പി…

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആയുധങ്ങളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് ഇക്കുറിയെത്തുന്നത്. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും…

Read More

ശംഖുമുഖം ബീച്ചിൽ നിന്നും ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിന്റെ പരിസരത്തു നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും അടിച്ചുമാറ്റിയ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് മന്നൂർക്കോണം പേരിലയിൽ രാജീവ്(22), പൂന്തുറ മാണിക്യവിളാകത്ത് അൽത്താഫ് (22) എന്നിവരാണ് പിടിയിലായത്. ഡോക്‌റുടെ ബൈക്കും മൊബൈൽ ഫോണും പോലീസ് സംഘം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ 30-ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ശംഖുമുഖത്തെത്തിയ ഡോക്ടറുടെ ബൈക്കാണ് മോഷ്ടാക്കൾ അപഹരിച്ചത്. ബൈക്കിനുള്ളിലുണ്ടായിരുന്ന മൊബൈൽഫോണും കവർന്നു. തീരത്ത് ഒരുമണിക്കൂറോളം വിശ്രമിച്ചശേഷം ഡോക്ടര്‍ തിരികെ…

Read More

സന്തോഷ വാർത്ത: 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം; കിട്ടുക 11.72 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക്

       ദില്ലി: സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 78 ദിവസത്തെ വേതനം രാജ്യത്തെ റെയിൽവെ ജീവനക്കാ‍ർക്ക് ബോണസായി നൽകാനാണ് തീരുമാനിച്ചത്. ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസായാണ് ഇത്രയും തുക ലഭിക്കുക. രണ്ടര മാസത്തിലേറെ വരുന്ന ശമ്പളമാണ് ഇതിലൂടെ ജീവനക്കാർക്ക് ലഭിക്കു. രാജ്യത്ത് 11.72 ലക്ഷത്തോളം പേർ റെയിൽവെയിൽ ജീവനക്കാരാണെന്നാണ് വിലയിരുത്തൽ. ഇവർക്ക് ബോണസ് നൽകാനായി മാത്രം 2,028.57 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ട്രാക്ക് മെയിൻ്റനൻസ് വിഭാഗം, ഗ്രൂപ്പ് എക്സ്‌സി ജീവനക്കാർ, ലോക്കോ പൈലറ്റ് തുടങ്ങി എല്ലാ…

Read More

കൊച്ചിയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി കഴുത്തറുത്ത് മരിച്ചു

കൊച്ചി: എറണാകുളം മുളവുക്കാട് ഇന്ന് രാവിലെ ഒൻപത് മണിയോടെ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം ഇന്ന് രാവിലെ ഭർത്താവാണ് പൊലീസിൽ അറിയിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial