Headlines

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം; യുവാവ് മദ്ധ്യ വയസ്ക്കനെ കൊലപ്പെടുത്തി

കോട്ടയം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വാഴൂർ ചാമംപതാലിന് സമീപത്താ മധ്യവയസ്കനെ പ്രദേശവാസിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയത്. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസുകാരനായ അപ്പുവിനെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

Read More

പിക്കപ്പിനടിയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

ഇരട്ടയാർ: ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ പിക്കപ്പ് ഇടിച്ച് മരിച്ചു. 4 വയസായിരുന്നു. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മ കുടുംബശ്രീ യോഗം കൂടുന്നതിനിടെ കുട്ടിയുടെ അമ്മക്ക് പണം നൽകുന്നതിനായി വാഹനവുമായെത്തിയ സന്തോഷ് റോഡിൽ വാഹനം നിർത്തി. തുടർന്ന് സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തിയിരുന്നു.കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം….

Read More

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി…

Read More

കൂത്തുപറമ്പ് സമരനായകൻ  പുഷ്പൻ ജ്വലിക്കുന്ന ഓർമ്മയായി

കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ ആയിരക്കണക്കിനു പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും…

Read More

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Read More

ഇനി മുതൽ ഡ്രെെവിംഗ് ലെെസൻസ് കയ്യിൽ കൊണ്ട് നടക്കേണ്ട; മൊബെെലിൽ കാണിച്ചാൽ മതി

കോഴിക്കോട്: പുതിയ ഡ്രെെവിംഗ് ലെെസൻസ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന പരാതികൾക്ക് പരിഹാരമാകുന്നു. ഇനി ഡിജിറ്റൽ ലെെസൻസുകൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്തി ഈ കാര്യം വ്യക്തമാക്കിയത്. ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രെെവിംഗ് ലെെസൻസ് മൊബെെലുകളിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്. അത് മൊബെെലിൽ കാണിച്ചാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ…

Read More

പാലക്കാട് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്:അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റതിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്നിവരെയാണ് നാട്ടുകൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.വി അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ മർദിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോർട്ടർക്കും, ഒരു പ്രാദേശിക പത്രപ്രവർത്തകനുമാണ് മർദനമേറ്റത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാൻ എത്തിയതെന്നാണ് മജീദിൻ്റെ മൊഴി. കസ്റ്റഡിയിലെടുത്ത അൻവർ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

Read More

മഴ കനക്കും, അതും ഇടിമിന്നലിനൊപ്പം; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പിലെ മാറ്റങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ. ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…

Read More

പ്രകാശ് കാരാട്ട് സിപിഎം കോര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് വരെ

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്രക്കമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ടിന് ചുമതല. മധുരയില്‍ 2025 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയത്. കേന്ദ്രക്കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്നാണ് ഇടക്കാല കോര്‍ഡിനേറ്ററെ നിയമിച്ചത്. ഇടക്കാലത്തേക്കായിരിക്കും കോര്‍ഡിനേറ്റര്‍ പദവിയില്‍ കാരാട്ട് പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്രക്കമ്മിറ്റി അറിയിച്ചു. യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി സെന്ററായിരുന്നു പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്നത്. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ ജനറല്‍ സെക്രട്ടറി…

Read More

മലപ്പുറത്ത് വാഹന അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വയസുകാരി ശ്വാസം മുട്ടി മരിച്ചു.

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial