സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്….

Read More

ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി; അടുത്ത ഏഴു ദിവസം കേരളത്തില്‍ മഴ

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം ഛത്തിസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഏഴു ദിവസം കേരളത്തില്‍ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴ കിട്ടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്….

Read More

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. അതിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജുൻ കാണാതായി എഴുപത്തിയൊന്നു ദിവസങ്ങൾ പിന്നിട്ടിരുന്നു. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട് രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം…

Read More

നടിയെ പീഡിപ്പിച്ചെന്ന പരാതി നടൻ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഇടവേള ബാബു ഹാജരായിരുന്നു. മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വിട്ടയയ്ക്കും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തു വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ. കേസിൽ നേരത്തെ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂർ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

Read More

ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍

എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍. ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും…

Read More

പാലക്കാട്   റോഡരികിലെ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തിൽ. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി. ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച്  ആറു തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി തീർത്ഥാടകർക്ക് ദാരുണാന്ത്യം. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് അപകടമുണ്ടായത്. 2 സ്ത്രീകളുൾപ്പെടെ 6 തീർത്ഥാടകരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.

Read More

മികച്ച ക്ലാസ്സ്‌, കുറഞ്ഞ ഫീസ്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിതാക്കൾ കൂടുന്നു

തിരുവനന്തപുരം: ഗതാഗതമന്ത്രിഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂ‌ളുകൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മ‌ിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്എംആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതിൽ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 വിജയശതമാനം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം….

Read More

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അതേ സമയം…

Read More

എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികൾ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial