ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനു തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനു തിരിച്ചടി. താരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും…

Read More

ഗുരുപൂജാ പുരസ്കാരം ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തർക്ക് സമര്‍പ്പിച്ചു

കേരളത്തിലെ മുതിർന്ന ഹിന്ദി പണ്ഡിതനു നൽകുന്ന നിരാല ഗുരുപൂജ പുരസ്കാരം സമർപ്പിച്ചു. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ പുരസ് പുരസ്കാരത്തിന് ഈ വർഷം അർഹനായത് പ്രമുഖഹിന്ദി എഴുത്തുകാരൻ ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തക്കാണ് ലഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി വട്ടപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി.പുരസ്കാരം നല്‍കി.  കാല്‍ ലക്ഷം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.റ്റി.വി.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ജബ്ബാര്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം, .എന്‍.രവീന്ദ്രനാഥ്,, ഡോ.എസ്.തങ്കമണി അമ്മ,…

Read More

കുമരകത്ത്  കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ട് മഹാരാഷ്ട്ര സ്വദേശികൾ മരിച്ചു

കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി…

Read More

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ ആവശ്യം. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ്…

Read More

ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു, കൂട്ടപ്പലായനം

ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്കു പരിക്കേറ്റു.ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു.ബെയ്‌റൂട്ടിലേക്കുള്ള പ്രധാന…

Read More

ആറാം വയസ്സിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ 79 -ാം വയസ്സിൽ കണ്ടെത്തി

വാഷിംഗ്ടൺ: 1951ല്‍ ആറാം വയസ്സില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ 79-ാം വയസ്സില്‍ കണ്ടെത്തി. യുഎസിലാണ് കൗതുകകരമായ സംഭവം. ലൂയിസ് അന്‍മാന്‍ഡോ ആല്‍ബിനോ എന്ന ആറുവയസ്സുകാരനെ 1951 ഫെബ്രുവരി 21നാണ് കാണാതാവുന്നത്. വെസ്റ്റ് ഓക്ലാന്‍ഡിലെ പാര്‍ക്കില്‍ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ആല്‍ബിനോയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം ആല്‍ബിനോയെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഈ വര്‍ഷം ആല്‍ബിനോയുടെ അനന്തരവളായ 63കാരി അലീഡ ആലിക്വിന്‍ നടത്തിയ അന്വേഷണമാണ് പതിറ്റാണ്ടുകള്‍ നീണ്ട കിഡ്‌നാപ്പിങ് കേസിന് പരിസമാപ്തി കുറിച്ചത്….

Read More

മന്ത്രവാദത്തിൻ്റെ പേരിൽ തട്ടിയെടുത്തത്  പത്ത് പവനും രണ്ട് ലക്ഷം രൂപയും ; യുവതി ഒളിവിൽ

ആറ്റിങ്ങൽ: മന്ത്രവാദത്തിന്റെ പേരിൽ യുവതി തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും. മന്ത്രവാദിനിയായ ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആർ. രമ്യക്കെതിരെയാണ് അ‍ഞ്ചുപേർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും അത് ഒഴിവാക്കാൻ മന്ത്രവാദം നടത്തണമെന്നും പറഞ്ഞായിരുന്നു രമ്യയുടെ തട്ടിപ്പ്. മടവൂർ കുടവൂർ കോളിച്ചിറകൊച്ചാലുംമൂട് വീട്ടിൽ ശാന്ത, നാണി, ലീല, ഊന്നിൻമൂട് കിഴക്കുംപുറം ലക്ഷം വീട്ടിൽ ഓമന, ആറ്റിങ്ങൽ കിഴക്കുംപുറം സതീഷ് ഭവനിൽ ബാബു എന്നിവർക്കാണ് പണം നഷ്ടമായത്.തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പള്ളിക്കൽ പൊലീസിൽ പരാതി…

Read More

സിപിഐ നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ എസ് വിജയകുമാർ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ്കൗൺസിലർ ശ്രീവരാഹം ലക്ഷ്മി വിലാസത്തിൽ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരംമണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റും ശ്രീവരാഹം എൻഎസ്എസ് കരയോഗം സെക്രട്ടറിയുമായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻ ഓഫീസറായിരുന്നു. ഇന്ന് രാവിലെ 11ന് നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം നടക്കും

Read More

കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ (34) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി തട്ടിയെടുത്തത് പത്ത് ലക്ഷം; പ്രതിയെ പിടികൂടി പോലീസ്

കട്ടപ്പന: സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പിൽ ഷെരീഫ് കാസിമിനെ (46) ആണ് പോലീസ് പിടികൂടിയത്. കട്ടപ്പന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽനിന്നും ഇടപാടുകാരെ വിളിച്ചുവരുത്തിയ ശേഷം പണം വാങ്ങി ഇയാൾ കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഷെരീഫ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന്, കട്ടപ്പന സി.ഐ. ടി.സി.മുരുകൻ, എസ്.ഐ എബി ജോർജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial