Headlines

സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവതി മരിച്ചു, ഡ്രൈവർ പിടിയിൽ

കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി. അപകടത്തിൽ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്….

Read More

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 സെപ്റ്റംബര്‍ 14 ആയിരുന്നു. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഡിസംബര്‍ 14…

Read More

കോഴിക്കോട് യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…

Read More

ഐഎസ്എൽ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം

കൊച്ചി: തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. പഞ്ചാബ് എഫ്‍സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് നേടിയത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും…

Read More

നാല് വയസുകാരിയെ കൊന്ന കേസ്; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി…

Read More

മാധ്യമ പ്രവർത്തക പി എസ് രശ്മി അന്തരിച്ചു; ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.

കോട്ടയം:ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്‌മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപാപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ) സനൂപ് സഹോദരി ഭർത്താവുമാണ്. ശവസംസ്കാരം തിങ്കളാഴ്‌ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ….

Read More

എഴുപത്തിമൂന്നുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് അറസ്റ്റിലായത്. വെസ്റ്റ് പൊലീസാനു ഇയാളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എഴുപത്തിമൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Read More

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട; രണ്ടിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 20,000 ലിറ്റർ സ്പിരിറ്റ്

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടിടങ്ങളിൽ നിന്നായി എക്സൈസ് സംഘം പിടികൂടിയത് 20,000 ലിറ്റർ സ്പിരിറ്റ്. തൃശ്ശൂരിലെ ചെമ്പൂത്ര, മണ്ണുത്തി എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. തൃശ്ശൂർ ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ചയിൽ അധികം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് എക്സൈസ് സംഘം സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. ചെമ്പൂത്ര ദേശീയപാതയോരത്തെ രഹസ്യ ഗോഡൗണിൽ നിന്നും മാത്രം18,000 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 35 ലിറ്റർ സ്പിരിറ്റ് വീതം…

Read More

ഇന്ന് തിരുവോണം; ആഘോഷ തിമിർപ്പിൽ മലയാളികൾ

     തിരുവനന്തപുരം : ചിങ്ങമാസത്തിലെ തിരുവോണ നാളാണ് ഇന്ന്. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം. മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം എന്നെഴുതിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്. പഞ്ഞകർക്കിടകത്തിൽ നിന്നും…

Read More

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കൊൽക്കത്ത: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. സംഭവത്തിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഘോഷിനെയും മൊണ്ടോളിനെയും ഞായറാഴ്ച സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയിൽ ഹാജരാക്കും. തെളിവ് നശിപ്പിക്കൽ, ഔദ്യോഗിക നിയമങ്ങൾ ലംഘിക്കൽ, ക്രിമിനൽ ഗൂഢാലോചന, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിൽ ഇരുവരും പങ്കുള്ളതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial