മലപ്പുറത്ത് വീണ്ടും നിപമരണമെന്ന് സംശയം; പൂനെയിൽ നിന്നുള്ള പരിശോധനാ ഫലം കാത്ത് അധികൃതർ

മലപ്പുറം: വണ്ടൂർ നടുവത്ത് യുവാവിന്റ മരണം നിപ ബാധിച്ചെന്ന് സംശയം. ബെംഗുളുരുവിൽ പഠിക്കുകയായിരുന്ന വിദ്യാർഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനഫലം പോസിറ്റീവാണെങ്കിലും പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. രണ്ടു മാസം മുൻപ് പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു . നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലം മാത്രമാണ് ചെമ്പ്രശേരിയിലേക്കുള്ളത്

Read More

സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയുമായി ബിഎസ്എൻഎൽ; തുച്ഛമായ തുക നൽകിയാൽ 82 ദിവസത്തെ വാലിഡിറ്റി

സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് വീണ്ടും വെല്ലുവിളിയുമായി 4ജി റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 485 രൂപയുടെ റീച്ചാര്‍ജിനു 82 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ നൽകുന്നത്. അധികം ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പാക്കേജാണിത്. 82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതില്‍ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ വിളിക്കാം. ഇതിന് പുറമെ…

Read More

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു.

കാസർകോട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ(69), ഏയ്ഞ്ചൽ(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. തീ പടരുന്നത് കണ്ട് നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ അണക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്‌നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചു നോക്കുന്നതിനിടെയായിരുന്നു വാഹനത്തിന് തീ പിടിച്ചത്.

Read More

ഓണക്കാലത്ത് കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായ കച്ചവടം; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഓണദിവസങ്ങളിൽ കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

Read More

തീറ്റ മത്സരത്തിനിടെ ഇഡ്‌ഡലി തൊണ്ടയിൽ കുടുങ്ങി; അൻപതുകാരന് ദാരുണാന്ത്യം

പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്‌കൻ മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്

Read More

ക്ഷീരസംഘം സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ

തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെളിക്കച്ചാല്‍ ക്ഷീരോല്പാദക സഹകരണസംഘം സെക്രട്ടറിയും നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനിയുമായ സന്ധ്യ(36)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകീട്ടാണ് സന്ധ്യയും ഭര്‍ത്താവ് വിശാഖും ഇളയമകനും ഭര്‍തൃസഹോദരന്റെ വീട്ടിലെത്തിയത്. സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ട് ഇവിടെ ചില ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്നു. ശേഷം സന്ധ്യ ഉറങ്ങാനായി പോയി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഭര്‍ത്താവ് നോക്കിയപ്പോളാണ് സന്ധ്യയെ സീലിങ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയില്‍…

Read More

പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽ മദ്യവിൽപ്പന; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്ക് മർദ്ദനം

മലപ്പുറം: ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും പോലീസുകാർക്ക് മദ്യവിൽപ്പന. മലപ്പുറം എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30 നാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം. രാത്രി 9.30 ന് ബിവറേജ് ഗേറ്റ് വഴി രണ്ടുപേർ മദ്യം വാങ്ങുന്നതു കണ്ട് ആണ് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട പൊലീസുകാർ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണു പരാതി. പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു വ്യക്തമായിട്ടുണ്ട്.മര്‍ദ്ദനത്തിൽ പരിക്കേറ്റ…

Read More

ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ; എത്തിക്കുന്നത്  1.25 കോടി ലിറ്റർ പാൽ 

കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം…

Read More

പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിന് 65 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട : പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിക്ക് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 65 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ലായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial