ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല പ്രമോജ് ശങ്കറിന്; സർക്കാർ ഉത്തരവ് ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്തതിനെ തുടർന്ന്

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന്. സംസ്‌ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു. ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബർ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ…

Read More

വയറിംഗ് ജോലിക്കിടെ  ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വയറിംഗ് ജോലിക്കിടെ ഷോക്കേറ്റതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ആണ് അപകടം. പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടൻ തന്നെ ജാഫറിനെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Read More

റെയില്‍വേ ട്രാക്കിലെ സിലിണ്ടറിന് പിന്നാലെ ഇപ്പോള്‍ ട്രാക്കില്‍ സിമന്റ് ബ്ലോക്ക്; രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

      രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം.റെയില്‍വേ ട്രാക്കില്‍ സിമന്റ് ബ്ലോക്ക് കണ്ടെത്തി.70 കിലോ ഭാരമുള്ള സിമന്റ് കട്ടയാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് കാണ്‍പൂരിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ചരക്ക് ഇടനാഴിയുടെ ട്രാക്കിലാണ് രണ്ട് സിമന്റ് ബ്ലോക്കുകള്‍ ഇട്ടുകൊണ്ട് ഗുഡ്സ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. 70 കിലോഗ്രാം ഭാരമുള്ള സിമന്റ് ബ്ലോക്കുകളില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍…

Read More

ഡൽഹിയിൽ പടക്കം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ പടക്കം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യത തടയാനാണ് ശ്രമം. ജനുവരി 1 വരെയാണ് നിയന്ത്രണം. ഈ കാലയളവിൽ പടക്കങ്ങൾ നിർമ്മിക്കാനും, സൂക്ഷിക്കാനും വിൽക്കാനും അനുമതിയില്ല. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനവും സംഭരണവും വിൽപ്പനയും ഉപയോഗവും സമ്പൂർണമായി നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്. പടക്കങ്ങളുടെ ഓൺലൈൻ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ഡൽഹി പോലീസ്, ഡൽഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവ…

Read More

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട;പിടികൂടിയത് 32 ഗ്രാം എംഡിഎംഎ , രണ്ട് പേർ അറസ്റ്റിൽ

         കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വൻ തോതിൽ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി അഖില എന്നിവർ അറസ്റ്റിൽ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കാർ…

Read More

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

  ചെന്നൈ : തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ ആട്ടിറച്ചിയും കോഴിയിറച്ചിയും പിടികൂടി. ദില്ലിയിൽ നിന്നെത്തിയ ട്രെയിനിലാണ്  ഭക്ഷ്യസുരക്ഷാ സംഘം പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. 28 ബോക്സുകളിലായി 1,556 കിലോഗ്രാം മാംസമാണ് ഉണ്ടായിരുന്നത്. അഴുകിയ മട്ടണ്‍, ചിക്കൻ, ചീസ്, കബാബ്, കൂണ്‍ എന്നിവയാണ് ബോക്സുകളിലുണ്ടായിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ശീതീകരണ സംവിധാനം ഇല്ലായിരുന്നു. പാഴ്സലുകളിൽ പുഴുക്കൾ നിറഞ്ഞിരുന്നു. അയച്ചവരുടെയോ…

Read More

രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ ഹരിതവർത്തമാനം പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനം പ്രകാശനം ചെയ്തു.ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖകവിയും സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവുമായ മണമ്പൂർ രാജൻബാബു നിർവ്വഹിച്ചു. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.രതീഷ് നിരാല പുസ്തകം ഏറ്റുവാങ്ങി.  ചാത്തമ്പാറ, പറക്കുളം എൽ.പി.എസിൽ സംഘടിപ്പിച്ച അക്ഷര സദസ്സിൽ സ്കൂൾ പ്രധാന അധ്യാപിക മനോജ എസ് അധ്യക്ഷയായി. ടോപ്പ് വ്യൂ പബ്ലിക്കേഷൻ ഡയറക്ടർ ഷിബു സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ,  ചിറയിൻകീഴ് താലൂക്ക്…

Read More

വീടിനു മുന്നിൽ നിന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു

കോഴിക്കോട്: വീടിനു മുന്നിൽ നിന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ ആണ് അപകടം ഉണ്ടായത്. മണമൽ സ്വദേശി ദിനേശ്(56 )ആണ് മരിച്ചത്. ബൈക്ക് ഇടിച്ച് ദിനേശ് ഡ്രൈനേജിലേയ്ക്ക് വീണു. ഏറെ നേരം കഴിഞ്ഞാണ് ഇദ്ദേഹത്തെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം അന്വേഷണ സംഘത്തിന് കൈമാറണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് രൂക്ഷവിമർശനം. ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സർക്കാർ ആണെന്നും എന്തുകൊണ്ട് മൗനം പാലിച്ചു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ വിമർശനമുണ്ടായത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും…

Read More

പഞ്ചാബിൽ ആം ആദ്മി പാർട്ടി കിസാൻ വിംഗ് അദ്ധ്യക്ഷനെ  വെടിവച്ച് കൊന്നു

ഛണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി നേതാവിനെ പഞ്ചാബില്‍ വെടിവച്ച് കൊന്നു. ആം ആദ്മി പാര്‍ട്ടിയുടെ കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗിനെയാണ് അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയത്. കൃഷിയിടത്തു നിന്ന് തിരികെ വീട്ടിലേക്ക് പോകും വഴി ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം. റോഡിന് സമീപത്താണ് തര്‍ലോചനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകന്‍ ഹര്‍ദീപ് സിങ് തര്‍ലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് ഹര്‍പ്രീത് ആരോപിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial