സ്വർണക്കടത്ത് സംഘത്തിൽ നിന്നും പിടി കൂടിയ സ്വർണ്ണം ഡാൻസാഫ് സംഘം മുക്കിയെന്ന് പരാതി
മലപ്പുറം: സ്വർണക്കടത്ത് സംഘത്തിന്റെ പക്കൽ നിന്നും പിടികൂടിയ സ്വർണം ഡാൻസാഫ് സംഘം മുക്കിയെന്ന് വെളിപ്പെടുത്തൽ. തൻ്റെ കൈയിൽ നിന്നും പിടികൂടിയ സ്വർണത്തിൽ നിന്നും 300 ഗ്രാം സ്വർണം ഡാൻസാഫ് സംഘം എടുത്തുവെന്ന് കടത്ത് സംഘാംഗം ഒരു വാർത്താചാനലിൽ പറഞ്ഞു. നികുതി വെട്ടിച്ച് എത്തുന്ന സ്വർണം പിടികൂടുന്നത് മോഷണക്കേസായാണ് രജിസ്റ്റർ ചെയ്യുന്നത്. സുജിത് ദാസിന്‍റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് ‘സ്വർണക്കവർച്ച’ ആരോപണം. 2022ൽ കരിപ്പൂര്‍ സ്റ്റേഷൻ പരിധിയിൽവച്ച് സ്വർണം പിടിച്ച കേസിലാണ് വെളിപ്പെടുത്തൽ. മലപ്പുറം സ്വദേശിയായ…

