രാജ്യത്തെ ആദ്യ വാഹനാപകട മരണം സംഭവിച്ചിട്ട് 110 വർഷം; മാവേലിക്കരയിലുണ്ടായ ദുരന്തം, ഓ‍ർമ്മപ്പെടുത്തി എംവിഡി

  തിരുവനന്തപുരം: _രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ  20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ…

Read More

ഒരുമാസമായി കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി

അറ്റകുറ്റപ്പണികൾക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ…

Read More

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത് ഒന്നാം ക്ലാസുമുതൽ; കുട്ടി വിവരം തുറന്ന് പറഞ്ഞത് അധ്യാപകരോട്; അച്ഛന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു കുട്ടിയെ മുപ്പത്തിയേഴുകാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ ആണ് കുട്ടിയുടെ അമ്മ മരിച്ചത്. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു…

Read More

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത്.രാവിലെ 6.45 നായിരുന്നു അപകടം. ചരക്കുകയറ്റി തലശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്ന് റോഡരികിലെ വെള്ളക്കുഴിയിലേക്ക് കാര്‍ വീണു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

Read More

ഉടമ ഓട്ടോ വിറ്റതോടെ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്‌നയില്‍ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു

Read More

മലപ്പുറത്ത് വീടിന് തീ പിടിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു

മലപ്പുറം: വീടിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് മരിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ മക്കളായ അനിരുദ്ധൻ നന്ദന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം ആത്മഹത്യ ആണെന്ന് ആണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികഠ്നാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ….

Read More

മുറിയിൽ പൂട്ടിയിട്ട്  ഉപദ്രവിച്ചു, ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു; മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, നിവിൻപോളിക്കെതിരെ പരാതിക്കാരി

കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്….

Read More

പട്ടാപകൽ ക്ഷേത്രത്തിലെ ദീപസ്തംഭം ചാക്കിലാക്കി കടത്താൻ ശ്രമിച്ചു; രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

തൃശൂർ: പട്ടാപകൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടാളിയെ പൊലീസും പിടികൂടി. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്. പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായത്. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭമാണ് ഇരുവരും മുറിച്ചു കടത്താൻ ശ്രമിച്ചത്. ആദ്യം ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു, പിന്നീട് അയാൾ വീണ്ടും ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. പുതുമനശ്ശേരി…

Read More

പാർസൽ വാങ്ങാൻ എത്തിയ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു; 2 പേർ അറസ്റ്റിൽ

മലപ്പുറം: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തിരുന്ന ഒരാളിനും ഭക്ഷണം കഴിക്കുകയായിരുന്ന ഒരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. തിരൂർ മൂച്ചിക്കലിലെ ഹോട്ടലിലാണ് സംഭവം. അക്രമം നടത്തിയ രണ്ടു യുവാക്കളെയും പോലീസ് അറസ്റ്റു ചെയ്തു. തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിൽ തിങ്കളാഴ് രാത്രി ഒമ്പതരയോടെ യാണ് സംഭവം നടന്നത്. പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന്…

Read More

മദ്രസ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കള്ളനോട്ട് സംഘം പിടിയിൽ; പ്രിൻസിപ്പാൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ലഖ്നൗ: മദ്രസ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കള്ളനോട്ട് സംഘം പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് അത്തർസുയ്യ പ്രദേശത്തെ മദ്രസയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് തഫ്‌സീറുൾ ആരിഫിൻ (25), മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് ഷാഹിദ്, അബ്ദുൾ സാഹിർ എന്ന സാഹിർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 1.3 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഇത് പ്രിന്റ് ചെയ്യാനുപയോഗിച്ച സെമി-മാനുഫാക്ചർ കറൻസി പ്രിൻ്ററും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. 100 രൂപ നോട്ടുകൾ സ്‌കാൻ ചെയ്താണ് ഇവർ പ്രിൻ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial