ഹരിപ്പാട് വീട്ടിൽ നിന്നും അഞ്ചേമുക്കാൽ പവൻ മോഷ്ടിച്ചു; അയൽവാസി അറസ്റ്റിൽ

ഹരിപ്പാട്: സ്വർണം മോഷണംപോയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലെ സ്വർണം കാണാതായ സംഭവത്തിലാണ് ഇവരുടെ അയൽവാസിയായ സരസമ്മയെ അറസ്റ്റ് ചെയ്തത്. അഞ്ചേമുക്കാൽ പവന്റെ സ്വർണമാണ് സരസമ്മ മോഷ്ടിച്ചത്. പിന്നീട് അഞ്ചു പവൻ സ്വർണം കവറിലാക്കി വീടിന്റെ മുറ്റത്ത് തിരിച്ചിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം…

Read More

യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും കുടുംബവും അറസ്റ്റിൽ

ഊട്ടി: യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും കുടുംബവും അറസ്റ്റിൽ. കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഊട്ടി കാന്തലിലാണ് സംഭവം. ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് യാഷികയുടെ ബന്ധുക്കള്‍ കേസ്…

Read More

വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റിൽ

ബെംഗളൂരു: വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരു ആണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ യുവതി ഇയാളെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി…

Read More

ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീക്ഷണി; വ്യാപാരിയുടെ പണം തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ

കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് കാക്കൂരില്‍ ആണ് സംഭവം. കേസിൽ കൂടുതൽ പ്രതികളുൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരെയാണ് നിലവിൽ പിടികൂടിയത്. കോഴിക്കോട് കാക്കൂര്‍ കുമാരസാമിയിലുള്ള വയോധികനായ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ പണം തട്ടിയത്. കോഴിക്കോട് സ്വദേശി ഭക്തവല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് പിടിയിലായ പ്രതികള്‍. ആറുലക്ഷം രൂപയാണ് പ്രതികള്‍…

Read More

ബസിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; യാത്രക്കാരൻ മദ്യ ലഹരിയിൽ സ്റ്റിയറിങ് പിടിച്ച് തിരിച്ചതാണ് അപകട കാരണം

മുംബൈ: ബസിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നൂപുർ മണിയാർ (27) ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരിക്കുപറ്റി. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാൽബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങിൽ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട…

Read More

കർണാടകയിൽ നിന്നും വിൽപ്പനക്കായി പാക്കറ്റ് മദ്യം ഒളിച്ചുകടത്തി; യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ 26 പാക്കറ്റ് മദ്യവുമായി യുവാവ് വയസുകാരൻ പിടിയിൽ. കർണാടകയിൽ നിന്നും വിൽപനക്കായി സ്കൂട്ടറിൽ എത്തിച്ച മദ്യമാണ് പോലീസ് പിടികൂടിയത്. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബുവി(29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്നപാക്കറ്റ്…

Read More

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും

കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും. തീരുമാനമായതായി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. സെപതംബര്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്കാവും വള്ളംകളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നെഹ്‌റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍…

Read More

ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാർ

തിരുവനന്തപുരം∙ പ്രേം കുമാർ അടുത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ അദ്ദേഹം അക്കാദമി വൈസ് ചെയർമാനായിരുന്നു. വിവാദ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ച സംവിധായകൻ രഞ്ജിത്തിത്തിന്റെ ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഷാജി എൻ. കരുണിനെയായിരുന്നു . എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യുസിസി…

Read More

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

      തിരുവനന്തപുരം : ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ്  കൊണ്ടുവന്നത്

Read More

നരണിപ്പുഴയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ഗൃഹനാഥനെ കച്ചവട സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നരണിപ്പുഴ സ്വദേശി അയ്യാരത്ത് വളപ്പിൽ വിജയൻ (63)ആണ് വീടിനടുത്തുള്ള തന്റെ കച്ചവട സ്ഥാപനത്തിൽ തൂങ്ങി മരിച്ചത്.ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വിജയനെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്ഥാപനത്തിൽ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത‌താണെന്നാണ് സൂചന.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial