പശുകടത്ത് ആരോപിച്ച് വിദ്യാർത്ഥിയെ വെടി വെച്ചു കൊന്നു

ഫരീദാബാദ് :  പശുക്കടത്താരോപിച്ച് 30 കിലോമീറ്റര്‍ ദൂരം കാറിനെ പിന്തുടര്‍ന്ന അക്രമികള്‍ വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോസംരക്ഷണ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. ആഗസ്ത് 23നാണ് ആര്യന്‍ മിശ്രയെ അക്രമിസംഘം കൊലപ്പെടുത്തിയത്. കൂട്ടുകാരായ ഷാങ്കി, ഹര്‍ഷിത് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു സംഭവദിവസം ആര്യന്‍ മിശ്ര. പശുമോഷ്ടാക്കളെന്നു കരുതി അക്രമി സംഘം കാറില്‍…

Read More

പാമ്പ് കടിയേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെയാറില്‍ പാമ്പുകടിയേറ്റ കുട്ടി മരിച്ചു. കാലില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയെ പാമ്പ് കടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. പശുമല എസ്റ്റേറ്റില്‍ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകന്‍ സൂര്യ(11)യാണ് മരിച്ചത്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. രണ്ടുദിവസം മുന്‍പ് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കുട്ടി ഇത് ആരോടും പറഞ്ഞില്ല. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടന്‍തന്നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂര്യയുടെ മാതാപിതാക്കള്‍ അര്‍ബുദം ബാധിച്ചാണ്…

Read More

ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബില്ല് പാസാക്കി മമത

കൊല്‍ക്കത്ത: ബലാല്‍സംഗ, കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപരാജിത സ്ത്രീ ശിശു ബില്‍ 2024 ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ 31കാരിയായ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ് എസ്) 2023, പോക്‌സോ നിയമം എന്നിവ ഉള്‍പ്പെടെയുള്ള നിലവിലുള്ള നിയമനിര്‍മാണങ്ങളില്‍ ഭേദഗതി…

Read More

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവ‍ർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി…

Read More

ബലാത്സംഗമടക്കം 307 കുറ്റകൃത്യങ്ങള്‍; ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍ ശിശുസംരക്ഷകന്‍ കുറ്റക്കാരന്‍

     20 വര്‍ഷത്തിലേറെയായി തന്റെ സംരക്ഷണയിലുണ്ടായിരുന്ന ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കാര്യം കോടതിക്ക് മുമ്പ് തുറന്ന് സമ്മതിച്ചയാള്‍ക്ക് കടുത്ത ശിക്ഷ വിധിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ കോടതി. 2003 നും 2022 നും ഇടയില്‍ ബ്രിസ്ബെയ്‌നിലെയും ഇറ്റലിയിലെയും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 307 കുറ്റകൃത്യങ്ങള്‍ ചെയ്തതായി 46-കാരനായ ആഷ്ലി പോള്‍ ഗ്രിഫിത്ത് ആണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. തിങ്കളാഴ്ച ക്വീന്‍സ്ലാന്‍ഡ് കോടതിയിലാണ് രാജ്യത്തെ പ്രമാദമായ കേസുകളിലൊന്നില്‍ വാദം കേട്ടത്. ഗ്രിഫിത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും…

Read More

എസ് പി സുജിത് ദാസിന് സ്ഥലം മാറ്റം; സസ്പെൻഷൻ ഇല്ല

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്ന് സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ…

Read More

സ്കൂളുകളിൽ ഓണ പരീക്ഷക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതൽ 4.15 വരെയായിരിക്കും. ഒന്ന്‌,…

Read More

ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ പൊന്താക്കാട്ടില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നായിരന്നു രതീഷ് മൊഴി നല്‍കിയത്. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറഞ്ഞു നവജാത ശിശുവിനെ രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 4500 രൂപയും സഹിതമാണ് ഇയാള്‍ പിടിയിലായത് മുണ്ടക്കുറ്റി സ്വദേശി ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ…

Read More

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിച്ചു; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസ്

കൊച്ചി: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്. 2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial