അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന; രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു

       കൊച്ചി : താര സംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള…

Read More

ബംഗാളിലെ ആശുപത്രിയിൽ രണ്ടിടങ്ങളിലായി ലൈംഗിക പീഡനം; അറസ്റ്റ്

ആർജികർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന പശ്ചിമ ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാകുന്നു. ബിർഭൂമിലെയും, ഹൌറയിലെയും ആശുപത്രികളിലായി രണ്ട് പീഡന ശ്രമങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിർഭൂം ജില്ലയിലെ ലാംബസാർ സ്വാസ്ഥ്യ കേന്ദ്രത്തിലാണ് രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം. പരിചരിക്കുന്നതിനിടെ രോഗി…

Read More

സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്’ ; മമ്മൂട്ടിയെ തള്ളി സംവിധായകന്‍ പ്രിയനന്ദനന്‍

      ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മമ്മൂട്ടിയെ തള്ളി സംവിധായകന്‍ പ്രിയനന്ദനന്‍. സിനിമയിലെ പവര്‍ ഗ്രൂപ്പ് യാഥാര്‍ഥ്യമാണെന്നും താന്‍ പവര്‍ ഗ്രൂപ്പിന്റെ രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ‘അത് മന്ദാര പൂവല്ല’ എന്ന തന്റെ രണ്ടാമത്തെ സിനിമ മുടങ്ങിയത് പവര്‍ ഗ്രൂപ്പിന്റെ ഇടപെടലിനെ തുടര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജും കാവ്യാമാധവവും അഭിനയിച്ച സിനിമ ആറ് ദിവസത്തെ ഷൂട്ടിനു ശേഷം മുടങ്ങി. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് പൃഥ്വിരാജിന് വിലക്ക് വന്നതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത് – പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടി….

Read More

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില കൂട്ടി, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ദില്ലി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ദില്ലിയിൽ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലെത്തി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. 30 രൂപയാണ് ഒരു സിലിണ്ടറിന് കുറച്ചിരുന്നത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ…

Read More

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ ; അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്ന് അദ്ദേഹം പറഞ്ഞു. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ…

Read More

16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം പിഴയും

തളിപ്പറമ്പ്: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി (54) മിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 9നാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാൻ ആണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന്…

Read More

പള്ളിക്കലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

വർക്കല:പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് (44) നെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾ പോക്സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു.ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വന്ന ഓയൂർ സ്വദേശി ഷിഹാബ് എന്നു വിളിക്കുന്ന ഷിബുവിനെ മുജീബ് വഴിയിൽ തടഞ്ഞ് കുത്തുകയായിരുന്നു കുത്തേറ്റ് കിടന്ന ഷിഹാബിനെ നാടുകാർ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കുത്തിയ ശേഷം ഒളിവിൽ പോയ മുജീബ് ഒരു പൊന്തകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.അവിടെനിന്നാണ് പുലർച്ചയോടെ…

Read More

നിർമ്മാതാവ് എംപി മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു; ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിനിരയായി നടി ചാർമിളയുടെ വെളിപ്പെടുത്തൽ

ചെന്നൈ: മലയാള സിനിമാ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ട ദുരനുഭവങ്ങൾ കഴിഞ്ഞ ദിവസമാണ് നടി ചാർമിള തുറന്നു പറഞ്ഞത്. സിനിമാ നിർമ്മാതാവും പ്രൊഡക്ഷൻ മാനേജരും ഉൾപ്പെടെയുള്ളവർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെയും അസിസ്റ്റന്റായ യുവതിയുടെയും സാരി വലിച്ചൂരാൻ ശ്രമിച്ചെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിനിരയായെന്നുമാണ് താരം തുറന്നു പറഞ്ഞത്. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടക്കുന്നതിനിടെയാണ് ചാർമിളയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേരുകൾ ഉൾപ്പെടെ വെളിപ്പെടുത്തി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ലിൻ്റോ (26), മുഹമ്മദ് നിവാസ് (23), വൈശാഖ് (29), അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ടൂർ പോകാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ അഭിനവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു. ലിന്റോ ലോഡ്ജില്‍ മുറി എടുത്ത് പെണ്‍കുട്ടിക്ക് ലഹരിമരുന്നുകള്‍ നല്‍കിയ ശേഷം പീഡിപ്പിച്ചു. ടാക്സി ഡ്രൈവറായ മുഹമ്മദ്‌ നിവാസ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബിയര്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ വൈശാഖ് ഇയാളുടെ…

Read More

ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി ; പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെ 36 അംഗങ്ങൾ രാജിവച്ചു

ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങളാണ് രാജിവച്ചത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകി. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേരും കഴി‌ഞ്ഞ ദിവസം രാജി വെച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് രണ്ട് സ്ത്രീകളടക്കം രാജിക്കത്ത് നൽകിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial