തിരൂരിനും താനൂരിനും ഇടയിൽ  ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

താനൂർ : താനൂരിനും തിരൂരിനും  ഇടയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത്  സുരേഷിൻെറ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തൻതെരുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂർ പുത്തൻതെരുവിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവർ മക്കളാണ്. മറ്റൊരു സംഭവത്തിൽ തിരൂർ…

Read More

കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ.  പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24 വയസ്), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എ.സാദികും സംഘവും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read More

കണ്ണൂരിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :  കല്യാശ്ശേരിയിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജ്യോതിക കെ വി ജ്യോതിക(19) ആണ് മരിച്ചത്. കണ്ണൂർ ഫെംസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിയാണ്. .അച്ഛൻ: ജയചന്ദ്രൻ. അമ്മ: കനകലത. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

Read More

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവം; ആലപ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

     ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സുധീർ. പിറന്നാൾ ആഘോഷത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ സ്വർണമാല കവർന്നത്. മൂന്ന് പവന്റെ മാലയാണ് പിറന്നാൾ ആഘോഷത്തിനിടെ കവർന്നത്. ഈ മാസം 25ന് നഗരസഭയിലെ കൗൺസിലറുടെ മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് സംഭവം നടന്നത്. മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാല നഗരത്തിലെ…

Read More

ഹരിഹരൻ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോയെന്ന് ചോദിച്ചു; ഗുരുതര ആരോപണവുമായി ചാർമിള

കൊച്ചി: മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ ആരോപണം.എന്നാല്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു. രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായി. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട്…

Read More

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി. ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കളിയാക്കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സമീപവാസികൾ പറയുന്നത്. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച കൊലപാതകി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. തുടർന്ന്…

Read More

ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പാലക്കാട്-ചെന്നൈ-പഴനി എക്‌സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാമക്കൽ കുമാരപാളയം സ്വദേശി കെവി കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണ് 26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Read More

ഗൂഗിൾ പേ ഇടപാടുകൾ ഇനി  മുതൽ വളരെ എളുപ്പം; കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് കമ്പനി

ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ 2024-ൽ ആണ് ഗൂഗിൾ അവരുടെ പണമിടപാട് ആപ്പ് ആയ ഗൂഗിൾ പേയിൽ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകൾ വ്യക്തമാക്കിയത്. പേയ്‌മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവേർജൻസ് കൗൺസിൽ എന്നിവ ചേർന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വാർഷിക ഫിൻടെക് കോൺഫറൻസാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്. 2020…

Read More

ട്രിച്ചി എൻഐടി ഹോസ്റ്റലിൽ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം: കാരണം വസ്ത്രമെന്ന് വാർഡൻ

    തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഹോസ്റ്റലിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ഹോസ്റ്റലിൽ വൈഫൈ ഇൻസ്റ്റാൾ ചെയ്യാനെത്തിയ ജി കതിരേശൻ മുറിയിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. എന്നാൽ, ഈ വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചപ്പോൾ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തിൻ്റെ പ്രശ്നം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു പ്രതികരണം. വ്യാഴാഴ്ച തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കതിരേശനെ പിടികൂടുന്നതിനോ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോ ശ്രമിക്കാതെ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തെക്കുറിച്ച് കുറ്റപ്പെടുത്താനാണ്…

Read More

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യൂറൻ്റ് കപ്പ് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3 ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial