സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ(63) വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവച്ചതിനെ തുടര്‍ന്നാണ് നടപടി. കൊലപാതകം…

