വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റ് വീട്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. വീടുകൾ ഒരേ രീതിയിലാകും നിർമിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജിൽ ജീവനോപാധി…

Read More

സൗദിയിൽ മലയാളി ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദമാം: സൗദി അറേബ്യയിലെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. തുഖ്ബ സനാഇയയില്‍…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

‌കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. നീണ്ടകര സ്വദേശി രതീഷാണ് ചവറ പൊലീസിന്റെ പിടിയിലായത്. കരാട്ടെ പരിശീലനത്തിനു എത്തിയ 13കാരിയെയാണ് ഇയാൾ പീഡനത്തിനു ഇരയാക്കിയത്. കരാട്ടെ ക്ലാസിൽ ചേർന്ന പെൺകുട്ടിയുമായി ഇയാൾ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസിൽ…

Read More

വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു’; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വർക്കിയും ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

കൊച്ചി:ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലിൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ഇരുവരും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി.ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന…

Read More

അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതി; കോളയിൽ മയക്കുമരുന്നു കലർത്തി പീഡിപ്പിച്ചു.

തിരുവനന്തപുരം: അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി നടി. ‘ബ്രോ ഡാഡി’ എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോൾ കോളയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിന് പിന്നാലെ ഹൈദരാബാദ് പൊലീസിന് പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. സംഭവത്തിൽ ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകാനൊരുങ്ങുകയാണ് യുവതി. ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു 2021 ഓഗസ്റ്റ് 8 നാണു സംഭവം….

Read More

പീഡന കേസിലെ പ്രതികൾക്ക് 10 ദിവസത്തിനകം വധശിക്ഷ; ബിൽ ഉടൻ പാസാക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: പീഡന കേസിലെ പ്രതികൾക്ക് 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി നടത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. . ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊൽക്കത്തയിലെ റാലിയിലായിരുന്നു മമത ഈക്കാര്യം അറിയിച്ചത്. ബിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് മമതയുടെ തീരുമാനം. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം…

Read More

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചേർത്തല: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. മൂന്ന് കിലോ കഞ്ചാവാണ്‌ എറണാകുളത്തിനുനിന്നും കായംകുളത്തേയ്ക്കുള്ള യാത്രക്കിടയിൽ രണ്ടു യുവാക്കളയിൽ നിന്നായി പിടിച്ചെടുത്തത്. ബുധനാഴ്ച ഉച്ചയോടെ എസ് എൻ കോളേജിന് സമീപമായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്ക് പോയ കെ എസ് ആർ ടി ബസ് യാത്രക്കാരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സി ഐ എ. വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ…

Read More

ഹരിപ്പാട് 150 വർഷം പഴക്കമുള്ള പൂർണ്ണമായും തടിയിൽ നിർമ്മിച്ച നാലുകെട്ട് കത്തിനശിച്ചു

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഹരിപ്പാട്ട് അഗ്നിക്കിരയായത് നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട്. കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിന്റെ കുടുംബ വീടാണ് കത്തിയമർന്നത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് നാലുകെട്ടിൽ അഗ്നിബാധയുണ്ടായത്. സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. കായംകുളത്ത് നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150 വർഷം പഴക്കമുള്ള ഈ നാലുകെട്ട് പൂർണമായും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെയാണ്…

Read More

ഭർത്താവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം തലയ്ക്കടിച്ചു; യുവതി ഒളിവിൽ

തിരുവനന്തപുരം: ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവതി ഒളിവിലെന്ന് പൊലീസ്. നരുവാമൂട് മച്ചേൽ അയ്യൻപുറ സാഗർവില്ല വീട്ടിൽ പ്രസാദിന്റെ ഭാര്യ ചിഞ്ചുവിനെ ഇനിയും കണ്ടെത്താനായില്ല. ഈ മാസം 26ന് അർദ്ധരാത്രിയിരുന്നു ചിഞ്ചു ഭർത്താവ് പ്രസാദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. പ്രസാദിന്റെ തലയിൽ 15 തുന്നലുണ്ട്. കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു. ഓണക്കാലത്ത് ഓഫർ ഉള്ളതിനാൽ ഒരു പുതിയ കാർ…

Read More

രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവാവ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്. 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതായി യുവാവ് പരാതിയിൽ പറയുന്നു. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകുകയായിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial