വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ നൽകും; ഉറപ്പുനൽകി മന്ത്രി കെ രാജൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. തൊഴിൽ മേളയിൽ ഇന്ന് 67 അപേക്ഷ ലഭിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ക്യാമ്പ് രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും ഇനി 16 കുടുംബം മാത്രമാണ് ക്യാമ്പിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജൻ വ്യക്തമാക്കി. അതേ സമയം,…

