7 വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറി; 14 വർഷം എച്ച്ഐവി ടെസ്റ്റ് ഉൾപ്പെടെ വേണം, ദുരിതം
ആലപ്പുഴ : കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴ് വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറിയെന്ന് കുടുംബം. അധികൃതരുടെ അനാസ്ഥ മൂലം 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പടെയുള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. എന്നാൽ പരാതി നൽകിയിട്ടും ഇടപെടാതെ ഒഴിഞ്ഞുമാറുകയാണ് ആരോഗ്യവകുപ്പ്. കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആൺകുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച് കയറിയത്. കഴിഞ്ഞ മാസം 19 ന് കായംകുളം…

