കാറിൽ കടത്തിയത് എംഡിഎംഎയും ഹാശിഷ് ഓയിലും; രണ്ട് യുവാക്കൾ അറസ്റ്റിൽ
കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ കാറിൽ കടത്തിയ ലഹരി പിടികൂടി. 2 കിലോ ഹാശിഷ് ഓയിലും 65 ഗ്രാം എംഡിഎംഎയുമായി ഗുരുവായൂർ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഗുരുവായൂർ താമരയൂർ സ്വദേശി കുട്ടിയേരിൽ വീട്ടിൽ 31 വയസ്സുള്ള നിതീഷ്, പേരകം കാവീട് സ്വദേശി മുസ്ലിം വീട്ടിൽ 21 വയസ്സുള്ള അൻസിൽ എന്നിവരാണ് മാരക മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗുരുവായൂരിലേക്ക്…

