കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…

Read More

നൂറ് അടി താഴ്ചയുള്ള കിണറ്റില്‍ സ്ത്രീയുടെ മൃതദേഹം, ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ സ്വന്തം വീട്ടിലെ കിണറ്റിനുള്ലിൽ ചാടി വീട്ടമ്മ ജീവനൊടുക്കി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാദ്ധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പാരിപ്പള്ലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ പോലീസ് സ്റ്റേഷനിലെത്തി…

Read More

ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദേശ വനിതയെ കേരളം കാണാൻ ക്ഷണിച്ചുവരുത്തി; പീഡിപ്പിച്ച് പണവുമായി മുങ്ങി കോയമ്പത്തൂർ സ്വദേശി

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച്‌ പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങിയ കോയമ്പത്തൂർ സ്വദേശിയെ തേടി പൊലീസ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ (50) ആണ് വിദേശ വനിതയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കുമളി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് 39 കാരിയായ ചെക്കോസ്ലോവാക്യൻ യുവതി. പ്രേംകുമാർ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. പ്രേംകുമാർ കഴിഞ്ഞ ഡിസംബർ മുതലാണ് യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വാട്സാപ്പ് ചാറ്റിലൂടെ ഇയാള്‍ വിദേശ വനിതയെ ദക്ഷിണേന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയായിരുന്നു….

Read More

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി; തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പൊലീസാണ് പിടിയിലായത്. ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ ആണ് പിടികൂടിയത്. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ…

Read More

ആർക്ക് വോട്ട് ചെയ്താലും വീഴുന്നത് താമരക്ക്; കാസർഗോഡ് വോട്ടിങ് യന്ത്രത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം

കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ബിജെപിക്ക് അനുകൂലമായി തിരിമറിയെന്ന് പരാതി. കാസർകോട് ഗവ. കോളജിൽ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്. താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്നതായാണ് പരാതി ഉയർന്നത്. താമരക്ക് ഒരു വോട്ട് ചെയ്ത‌ാൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുന്നു. താമരക്ക് വോട്ട് ചെയ്‌തില്ലെങ്കിൽ വിവിപാറ്റ് എണ്ണുമ്പോൾ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു. മൊഗ്രാൽ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി…

Read More

ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.വി.ജോയിയുടെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ പുറത്തിറങ്ങി

ഇടതുമുന്നണി ആറ്റിങ്ങൽ ലോകസഭ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി ജോയിയുടെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ പുറത്തിറങ്ങി.ചിറയിൻകീഴ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ ജനനായകൻ എന്ന പേരിലുള്ള ഗാനങ്ങളുടെ പ്രകാശനം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത് പ്രമുഖസംഗീത സംവിധായകൻ പാർത്ഥസാരഥിയാണ്. ബിജു ഗോപാൽ, ഷാജി എം. ധരൻ രാജീവ്, വിദ്യാവിഘ്നേശ്വരൻ എന്നിവരാണ്ഗായകർ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ…

Read More

വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ചു; കുമളിയിൽ യുവാവിനെതിരെ കേസ്

കുമളി: വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെക്കോസ്ലോവാക്യയിൽനിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽ വച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി. യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യൻ യുവതി, മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രേംകുമാറുമൊത്താണു വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പോയത്. ഇതിനിടെ ചെറായി,…

Read More

40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കൺസ്യൂമർഫെഡ്

കൊച്ചി: സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്. എറണാകുളം ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റില്‍ മാനേജിങ് ഡയറക്ടര്‍ എം സലിം സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു. ജൂണ്‍ 13വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ നാല്‍പ്പതുശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. കുന്നംകുളത്തെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസിന്റെ ത്രിവേണി…

Read More

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം. വീടിന്റെ മൂന്നാമത്തെ നിലയിൽ ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

Read More

എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂർ അന്തരിച്ചു.

എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂർ (62) അന്തരിച്ചു.അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.കർമ്മയോഗി, കളിയാട്ടം, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. മുയല്‍ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലൻ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങളും ബല്‍റാം രചിച്ചിട്ടുണ്ട്. നാറാത്ത് സ്വദേശിനി കെ.എൻ. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial