കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം; അപകടം അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. രണ്ട് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പതിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്

Read More

ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; കർണാടകയിൽ മുതിർന്ന എംപിയും സംഘവും കോൺഗ്രസിലേക്ക്

ബംഗളൂരു: ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. കർണാടകയിൽ മുതിർന്ന എംപിയും സംഘവും കോൺഗ്രസിലേക്ക് മാറി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും ആണ് പാർട്ടി വിട്ടത്. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി സംഘത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എൽ.എമാരായ കെ. രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ…

Read More

ദൂരദർശൻ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി ചാനൽ. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയിൽ മാത്രമല്ല ചാനലിൻ്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യൽ മിഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്

Read More

ഹെൽമറ്റ് ഇല്ല,
യാത്രക്കിടെ മൊബൈൽ
ഫോണിന്റെ ഉപയോഗവും; 270 തവണ നിയമം തെറ്റിച്ച
യുവതിക്ക് പിഴ 1.36 ലക്ഷം

റോഡ് അപകടങ്ങൾ കുറയ്ക്കാൻ കൃത്യമായി ട്രാഫിക് നിയമങ്ങൾ നാം പാലിക്കണം. എന്നാൽ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതായാൽ പിഴ തന്നെ ശരണം. ബെംഗളൂരുവിലെ ഒരു യുവതി സ്ഥിരം റോഡിലെ നിയമങ്ങൾ തെറ്റിക്കുന്നതിൽ റെക്കോഡ് ഇട്ടിരിക്കുകയാണ്. 270 തവണ ആണ് ഇവർ നിയമം തെറ്റിച്ചത്. ഹെൽമറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചതും 1.36 ലക്ഷം രൂപയാണ് ഇവർ പിഴയായി കൊടുക്കേണ്ടി വന്നത്. ദിനവും നിയമലംഘനങ്ങൾ ആവർത്തിച്ചപ്പോൾ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ്…

Read More

മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: വ്യാജപുരാവസ്തു കേസിൽ അറസ്റ്റിൽ കഴിയുന്ന മോൻസൺ മാവുങ്കലിൻ്റെ ഭാര്യ മോൻസി (ത്രേസ്യ) കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി എ വി സൈജുവിനെയാണ് എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്‌റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ്. തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019ൽ മലയിൻകീഴ് സ്റ്റേഷനിൽ…

Read More

മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്.74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു‌. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ…

Read More

ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി. കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പിലെ…

Read More


കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം; അലമാരയിൽ സൂക്ഷിച്ച 35 പവൻ കവർന്നതായി പരാതി

കഴക്കൂട്ടം മേനംകുളത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. വിളയിൽകുളം ശ്യാമിന്‍റെ സൗപർണ്ണിക എന്ന വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബസമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്നുച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായെന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 32 വർഷം കഠിന തടവും 1 . 80 ലക്ഷം പിഴയും

ചേര്‍ത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷ് (25) ആണ് പ്രതി. കറങ്ങാന്‍ പോകാമെന്ന് പറഞ്ഞായിരുന്നു 15 വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial