മൈസൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന്പേർക്ക് ദാരുണാന്ത്യം

ബംഗളൂരു : മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന് മരണം. കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ബിജു-സവിത ദമ്പതികളുടെ മകൾ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരു ജയലക്ഷ്മിപുരം ജെ സി റോഡിൽവെച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചു….

Read More

ഭർത്താവ് തലക്കടിയേറ്റ് മരിച്ചു; ഭാര്യ അറസ്റ്റിൽ

റാന്നി:ഭര്‍ത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ ശാന്ത (50)യാണ് പമ്പ പോലീസിന്റെ പിടിയിലായത്.ഇവരുടെ ഭര്‍ത്താവ് രത്നാകരന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വീടിന്റെ അടുക്കളയില്‍ കിടന്ന വിറകുകഷ്ണം എടുത്ത് ശാന്ത രത്നാകരന്റെ തലയ്ക്കും മുഖത്തും പലതവണ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൊച്ചുമകനും മറ്റും ചേര്‍ന്ന് നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ കേസ്…

Read More

തിരക്ക് മുതലാക്കി, ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

കുളത്തൂപ്പുഴ : കൊല്ലം കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പാലക്കാട്, തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. തിരുനല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപയും തമിഴനാട് സ്വദേശിനി പാര്‍വതിയുമാണ് അറസ്റ്റിലായത്. അരിപ്പ സ്വദേശി ജയയുടെ മൂന്ന് പവൻ്റെ സ്വര്‍ണ്ണ മാലയാണ് കവർന്ന കേസിലാണ് അറസ്റ്റ്. അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി…

Read More

വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി; യുവാവ് എക്സൈസിന്റെ പിടിയിൽ

അടൂർ: വാടകവീട്ടിൽ നിന്നും കഞ്ചാവുമായി മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. അടൂർ ഏഴംകുളം പുതുമല സുബിൻ ഭവനത്തിൽ വിപിൻ രാജ് (അമ്പിളി 32) ആണ് അറസ്റ്റിലായത്. അടൂർ റേഞ്ച് എക്സൈസിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.6 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. വിപിൻ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആനപ്പെട്ടി സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. വിതുര-തൊളിക്കോട് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു. ജയപ്രകാശിന്റെ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌

Read More

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി. സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍…

Read More

ജയ്പൂരിൽ കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ മരിച്ചു

ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ കാര്‍ യാത്രികര്‍ സലാസറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. 55 കാരിയായ നീലം ഗോയല്‍, മകന്‍ അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍(58), മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രക്കിനെ…

Read More

കാറിടിച്ച് വീണ ബെെക്ക് യാത്രക്കാരി ബസ്സ് കയറി മരണപ്പെട്ടു

മലപ്പുറം:വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സ്വന്തം കുഞ്ഞിനുമൊപ്പം ഹുദയും റോഡ‍ില്‍ വീണു. പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൻ്റെ പിൻചക്രം റോഡിൽ വീണ ഹദയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു.ഒപ്പമുണ്ടായിരുന്ന സ്ത്രീയും…

Read More

‘വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിൻ്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്‌തുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്….

Read More

കുറ്റിപ്പുറത്ത് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൈലാസ് കഴുത്തല്ലൂർ ഭാഗത്ത് താമസിക്കുന്ന മാടമ്പത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യ ശാരദാമ്മയാണ് ഇന്ന് (തിങ്കൾ) രാവിലെ മഞ്ചാടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണപ്പെട്ടത്. വർഷങ്ങളായി പലഹാരങ്ങൾ ഉണ്ടാക്കി കടകളിലും വീടുകളിലും വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial