‘കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ പറഞ്ഞയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു…

Read More

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ

തിരുവനന്തപുരം : ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിങ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിങ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിങ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.പോളിങ് അവസാനിപ്പിക്കല്‍ വോട്ടിങ് അവസാനിപ്പിക്കുന്നത് പ്രിസൈഡിങ് ഓഫീസറാണ്. വോട്ടിങ്…

Read More

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം, നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തിവയ്പ്പിക്കണം; മോഹന്‍ലാലിനുൾപ്പെടെ ഹൈക്കോടതി നോട്ടീസ്

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നൽകി. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി…

Read More

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയി; കാൽ വഴുതി വീണ് 14 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കുളത്തിൽ കുളിക്കാൻ പോയ പതിനാലുകാരന് ദാരുണാന്ത്യം. വെള്ളറട ചിമ്മണ്ടിക്കുളത്തിലാണ് കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവ് മുങ്ങി മരിച്ചത്. അഭിനവും നാലു സുഹൃത്തുക്കളും കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിക്കെട്ടിൽ നിന്നും കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരക്കോണം പി.പി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതി…

Read More

റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു

മലപ്പുറം: റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം. അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷൗക്കത്ത് അപകടത്തിൽപ്പെട്ടത്

Read More

മദ്യലഹരിയിൽ ഭാര്യ വിറകുകൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റ ഭർത്താവ് മരിച്ചു

പത്തനംതിട്ട: ഭർത്താവും ഭാര്യയും മദ്യലഹരിയിൽ വാക്കുതർക്കം നടത്തുന്നതിനിടയിൽ വിറകുകൊണ്ടുള്ള അടിയേറ്റ് ഭർത്താവ് മരിച്ചു. അട്ടത്തോട് സ്വദേശി 53 വയസുകാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തമ്മ മദ്യലഹരിയില്‍ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും പ്രകോപനത്തില്‍ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Read More

മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ…

Read More

കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു, രണ്ടു യുവാക്കള്‍ മരിച്ചു.

തൊടുപുഴ: കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന അരുണിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് അപകടം നടന്നത്. കുമളിയില്‍ നിന്നും കന്നിമാചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്തു വച്ച് തന്നെ മരണം സംഭവിച്ചു. മരിച്ച സന്തോഷിന്റെ ഒരു കൈ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിൽ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും. രാവിലെ ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പുറപ്പെടുന്ന മോദി കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ…

Read More

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്.മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ ഉടൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial