ഫാത്തിമ കാസിമിന്റെ കൊലപാതകം; കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട്ട് നിന്നാണ് പിടികൂടിയത്. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. മുറിക്കുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുക്കുകയായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിരുന്നു. ഫാത്തിമയുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത്…

Read More

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്തർസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തെ കടയിൽ കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും…

Read More

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു 350…

Read More

പ്രവിയയുടെ മരണം കൊലപാതകം തന്നെ; പ്രതി സന്തോഷും ജീവനൊടുക്കി

പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. പ്രവിയയെ കൊലപ്പെടുത്തിയ കാമുകനും ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന്…

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം.

വയനാട് വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്.ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം.നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. കോഴിക്കോടു…

Read More

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു

കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പോതുയോഗം നടത്താനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് മതിൽ പൊളിച്ചത്. കോളേജിന്റെ മുൻഭാഗത്തുള്ള ചുറ്റുമതിൽ രണ്ടിടത്തായിട്ടാണ് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ നിലവിൽ രണ്ട് കവാടങ്ങള്‍ ഉള്ളപ്പോഴാണ് കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ പന്തലാണ് ഉയരുന്നത്. കിള്ളിയില്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്…

Read More

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്എച്ച്സി ആശുപത്രിയിലേക്ക് മാറ്റി

Read More

ഏക സിവിൽ കോഡ്; ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. “മോദി കി ഗ്യാരണ്ടി” എന്ന ടാഗ്‌ലൈനോടെയാണ് ബിജെപിയുടെ പ്രകടന പത്രിക. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള 27 അംഗ പ്രകടന പത്രിക സമിതിയെ ബിജെപി നിയോഗിച്ചിരുന്നു. ഇന്ത്യയെ മൂന്നാമത്തെ…

Read More

വാഹന
പരിശോധനക്കിടെ പിടികൂടിയത് 1.13 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കല്‍പ്പറ്റ: കേണിച്ചിറയില്‍ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും 1.13 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു….

Read More

കോഴിക്കോട് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡ‍ിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial