മാനവീയം വീഥിയിൽ അർധരാത്രിയിൽ യുവാവിന് വെട്ടേറ്റു; യുവതി ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ; എല്ലാവരും മദ്യലഹരിയിലെന്ന് പൊലീസ്
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 1.30 യോടെ റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതിന് തയ്യാറാകാതെ ഇവിടെ തുടർന്ന…

