ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്ക്‌കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാർത്ഥികളാണ്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വെള്ളൂർ ശാങ്കുഴി ഭാഗത്ത് വച്ച് അപകടമുണ്ടാകുന്നത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു

Read More

ഏപ്രിൽ 26ന് സംസ്ഥാനത്തെ സ്വകാര്യ ജീവനക്കാർക്കും അവധി

കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും

Read More

വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ (23) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടർ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ.എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എന്‍.ബി. നെഫ്രോളജി റെസിഡന്‍സുമാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണന്‍…

Read More

അനിൽ ആന്റണി വാങ്ങിയത് 25 ലക്ഷം; തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും ദല്ലാൾ നന്ദകുമാർ

കൊച്ചി: അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണെന്ന് ദല്ലാൾ നന്ദകുമാർ. സി.ബി.ഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നതിന് തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്നും നന്ദകുമാർ വ്യക്തമാക്കി. പത്തനംതിട്ടയിൽ സംവാദത്തിനും അനിൽ ആന്റണിയെ നന്ദകുമാർ വെല്ലുവിളിച്ചു. പണം നൽകിയെന്ന നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച് അനിൽ ആന്റണി രംഗത്ത് വന്നതിന് പിന്നാലെയാണ് നന്ദകുമാർ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്ന് വ്യക്തമാക്കിയത്. ‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും…

Read More

നിയന്ത്രണം വിട്ട കാറിടിച്ചു; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയിൽ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെ കോട്ടയം – എറണാകുളം റോഡിൽ നമ്പ്യാകുളം ജംക്‌ഷനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചാലക്കുടി നെടിയപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കൾ: എം.എസ്.ആരോമൽ, എം.എസ്.ആദിത്യൻ. സംസ്കാരം…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; മാനന്തവാടിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ് (38), കോമ്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരാണ് തലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇരുവർക്കും വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആയിരുന്നു കേസിനാസ്പദമായ സംഭവം. പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന…

Read More

കാസർഗോഡ് ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജന (34), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു. കുട്ടികളെ കൊലപ്പെടുത്തി സജന ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലാർകാണ് മരിച്ച സജന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എഞ്ചിനീയറായ രഞ്ജിതാണ് സജനയുടെ ഭർത്താവ്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം…

Read More

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി , കഴുത്തില്‍ നീര് ; തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം

തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകള്‍ നിഖിത ( 20 ) ആണ് മരിച്ചത്.സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു….

Read More

മൂന്നുവര്‍ഷമായി ഇന്‍സ്റ്റഗ്രാം സൗഹൃദം, 17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കടയ്ക്കൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial