ബെംഗളൂരുവിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുമായി വയനാട്ടിൽ; മുംബൈ സ്വദേശിനിയെ പിടികൂടി പോലീസ്

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പിടികൂടി വയനാട് പോലീസ്. മുബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയത്. .06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പോലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന…

Read More

മുൻ കേന്ദ്രമന്ത്രിയും ഭാര്യയും ബിജെപി വിട്ടു; നാളെ കോൺഗ്രസിൽ ചേരുമെന്ന് ബിരേന്ദർ സിംഗ്

ചണ്ഡീഗഡ്: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക്. താൻ ബിജെപിയിൽ നിന്നും രാജിവച്ചെന്നും നാളെ കോൺഗ്രസിൽ ചേരുമെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിരേന്ദർ സിങ്ങിൻ്റെ ഭാര്യ പ്രേം ലതയും ബിജെപിയിൽ നിന്ന് രാജിവെച്ചു. 2014-19 കാലഘട്ടത്തിൽ ഹരിയാനയിൽ ബിജെപി എംഎൽഎയായിരുന്നു പ്രേംലത. ബിരേന്ദർ സിംഗിന്റെ മകൻ ബ്രിജേന്ദർ സിംഗ് നേരത്തേ കോൺഗ്രസിൽ ചേർന്നിരുന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് രാജിക്കത്ത് അയച്ചുവെന്നും ബിരേന്ദർ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ തടവിന് ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി ശിവനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ആണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം ആണ് തടവ് ശിക്ഷ. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു

Read More

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; കിളിമാനൂരിൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,3 പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഉപദ്രവിച്ചത്.  വർക്കല വെണ്‍കുളം സ്വദേശികളായ ഹുസൈൻ, കമാൽ,രാഖിൽ എന്നിവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി ഹുസൈനാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്. ഹുസൈനും ഒപ്പമെത്തിയ കമാലും, രാഖിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു….

Read More

കർണാടകയിൽ പൊലീസ് പരിശോധന; 106 കിലോ സ്വർണ്ണാഭരണവും 5.6 കോടിയും പിടികൂടി

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെട്ടാത്ത സ്വർണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുമെ 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയും പിടിച്ചെടുത്തു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് പരിശോധന നടത്തിയത്. 5.6 കോടി രൂപയോളം രൂപയാണ് കണ്ടെടുത്തത്. കോടികൾ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. മൊത്തം പിടിച്ചെടുത്തിയിരിക്കുന്ന തുക ഏകദേശം 7.60 കോടി രൂപയാണ്. ബെല്ലാരിയിലെ…

Read More

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വേനൽമഴയെത്തുന്നു; ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും 10ാം തിയ്യതി ആലപ്പുഴ, കോട്ടയം എറണാംകുളം എന്നീ ജില്ലകളിലും 11ന് ആലപ്പുഴ, എറണാംകുളം, തൃശൂർ…

Read More

ശാർക്കര മീനഭരണി പ്രത്യേകപതിപ്പ് “ദേവിതീർത്ഥം”
പുറത്തിറങ്ങി

ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ “ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. അഭിഷേക് ബി ആർ സാംസ്ക്കാരികപ്രവർത്തകനായ അനി പിയാണ് പതിപ്പ് തയ്യാറാക്കിയത്.ബി എസ് സജിതൻ കെനിസാം, തുടങ്ങിയവർ പങ്കെടുത്തു.

Read More

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം.നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ…

Read More

വെന്തുരുകി കേരളം; ചൂടിന് ശമനമില്ല, പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന ചൂട് പാലക്കാട്. ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസുമുതൽ നാലു ഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത…

Read More

അമ്മയ്ക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി മകളും; വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പട്ടാമ്പി: വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial