ട്രെയിനില്‍ നിന്ന് രേഖകളില്ലാത്ത 3.90 കോടി പിടിച്ചെടുത്തു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചെന്നൈ: രേഖകളില്ലാതെ കടത്തിയ 3.90 കോടിരൂപയുമായി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താബരം റെയില്‍വേസ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലിയില്‍ നിന്ന് എഗ്‌മോര്‍ പോകുന്ന ട്രെയിനില്‍ നിന്നാണ് ഇവര്‍ പിടിയില്‍ ആയത്. യുവാക്കളായ സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ആറ് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ബിജെപി സ്ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണമാണ് പണം കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. അറസ്റ്റിലായവര്‍ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ…

