മാമം കുരിശ്ശിയോട്
ഭഗവതി ക്ഷേത്രത്തിൽ
സാംസ്ക്കാരിക സമ്മേളനം നടന്നു

ആറ്റിങ്ങൽ:മാമം കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി.ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ നാടക നടൻ…

Read More

പോക്സോ കേസിൽ 45 കാരൻ അറസ്റ്റിൽ

ഗാന്ധിനഗർ : പോക്സോ കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇവർ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.വിനോദ്, എ.എസ്.ഐ മാരായ പത്മകുമാർ, സാബു, സി.പി.ഓ…

Read More

ഉത്സവത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് മാസങ്ങൾക്ക് ശേഷം യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശൂര്‍: ഉത്സവത്തിനിടെ പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ഒളിവിലായിരുന്ന ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പീഡനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിന്‍ ഒളിവില്‍…

Read More

നവജാതശിശുകൾക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ; ഡൽഹിയില്‍ കുട്ടികളെ കടത്തുന്ന റാക്കറ്റ് സജീവം, അന്വേഷണം ഊർജിതമാക്കി സിബിഐ

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ വില്പന നടത്തുന്നതായി സിബിഐ വൃത്തങ്ങള്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതി​ന്റെ ഫലമായി കേശവപുരത്തെ ഒരു വീട്ടില്‍ നിന്നും രണ്ട് വജാത ശിശുക്കളെ കണ്ടെത്തുകയും ചെയ്തു.കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായുള്ള ശ്രമത്തിലാണെന്ന് സിബിഐ പറഞ്ഞു. ഇത് ഡല്‍ഹി അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദേശീയ തലസ്ഥാന മേഖലയിലുടനീളം 7-8ഓളം കുട്ടികളെ കടത്താൻ ശ്രമിച്ചവരെ സിബിഐ അറസ്റ്റ് ചെയ്തു. നാല് മുതൽ…

Read More

ഗവർണർ പദവി ഇല്ലാതാക്കും; പൗരത്വ ഭേദഗതി നിയമം റദ്ദാക്കും, ജാതി സെൻസസ് നടപ്പിലാക്കും സിപിഐ പ്രകടനപത്രിക

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നുമെല്ലാം സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. വനിതാ സംവരണം വേഗം നടപ്പിലാക്കും, ഗവർണർ പദവി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത്…

Read More

അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സവും രക്ത സമർദ്ദം കൂടിയതിനെ തുടർന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടരാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി വിട്ട മഅദനി എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചു ബംഗളൂരു…

Read More

സംഘപരിവാർ ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കും; അതാണ് എൽഡിഎഫ് ഉറപ്പ് പിണറായി വിജയൻ

ആലപ്പുഴ: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിയിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാർ അജണ്ടയോട് ചേർന്നു നിൽക്കാൻ കോൺഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റിൽ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് സംഘപരിവാറിനോടുള്ള എതിർപ്പും സംഘപരിവാർ ഞങ്ങളുടെ നേരെ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളും നാടിനും ജനങ്ങൾക്കുമറിയാം. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ‘കോൺഗ്രസിൻ്റെ സമീപനം എന്താണെന്ന് രാജ്യത്തിനും…

Read More

‘പാർട്ടിക്കു വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്ല’; സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടല്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ച നടപടിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നടപടിക്കു പിന്നിൽ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാരണം അറിയാതെയാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കു വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്ലെന്നും യെച്ചൂരി പറഞ്ഞു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണു മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി…

Read More

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍; കന്നിവോട്ടര്‍മാര്‍ 5. 34 ലക്ഷം

തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. കേരളത്തില്‍ 2.77 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരാണ്. 2,77,49,159 വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ് – 33.93 ലക്ഷം, വയനാട്ടില്‍ 6.35 ലക്ഷം. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ (94). സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial