ട്രാക്കിന്റെ അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി; കോട്ടയത്ത് റെയിൽവേ ജീവനക്കാരൻ മരിച്ചു

കോട്ടയം: ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യു (48) ആണ് മരിച്ചത്. നീലിമംഗലത്ത് ട്രാക്ക് അറ്റക്കുറ്റപ്പണിക്കിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. കായംകുളം-എറണാകുളം മെമുവാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് സംഭവം. ഇയർ ബാലൻസിങ് രോഗാവസ്ഥയുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞു വീണതാകാമെന്നാണ് ലഭിക്കുന്ന വിവരം.

Read More

ബസ് ജീവനക്കാരുമായി കയ്യാങ്കളി; തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം; കോട്ടയത്ത് യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഇയാൾ പരാക്രമം കാണിച്ചത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് സംഭവം. ബസ്‌ ജീവനക്കാരുമായി ഇയാൾ വാക്ക് തർക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയായി. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….

Read More

തെങ്ങുകയറ്റ തൊഴിലാളി കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ

തൃശൂർ :കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡിൽ താമസിക്കുന്നമുണ്ടാപ്പുള്ളി വീട്ടിൽ 62 വയസുള്ള ഭാസിയെയാണ് കാര പുതിയ റോഡ് കിഴക്കുവശത്ത് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൂജക്കായി പൂക്കുല പറിക്കാൻ കയറിയ ഇയാൾ കവുങ്ങ് ഒടിഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് സൂചന.വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയ ഭാസി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്ന് ഉച്ചക്ക് 12 മണിയോടെമുൻ പഞ്ചായത്തംഗം സുമാ വത്സൻ്റെ…

Read More

സ്‌കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്യൂൺ പിടിയിൽ

മുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇയാൾ കസ്റ്റഡിയിലാണ്.

Read More

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി, ഹർജികൾ തളളി, വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാകില്ല

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. കേസിന്റെ വിചാരണ നടപടികൾ മെയ്…

Read More

യുപി മദ്രസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം (ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് 2004) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തുനടന്‍ പ്രകാശ് രാജ് ബിജെപിയിലേക്ക്?; ഊഹാപോഹങ്ങള്‍ക്കിടെ പ്രതികരണവുമായി താരംഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജികളില്‍ നോട്ടീസയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം 17 ലക്ഷത്തോളം കുട്ടികളുടെ ഭാവി…

Read More

തൃശൂരിൽ യുവതിയും പുരുഷനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വനമേഖലയിൽ

തൃശ്ശൂർ: യുവതിയെയും പുരുഷനെയും തൃശൂർ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്നാണ് സംശയിക്കുന്നത്. മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.

Read More

കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ അപകടം; പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു

തിരുപ്പട്ടൂർ / ചെന്നൈ: പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു. ഗുഡിയത്തത്തെ പോളിടെക്‌നിക് വിദ്യാർത്ഥിയായ തരണിവേൽ ആണ് മരിച്ചത്. കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പെട്ടാണ് കുട്ടി മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മൊബൈൽ ഫോൺ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ 150 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ അമ്പൂരിലെ കൈലാസഗിരി കുന്നിലാണ് സംഭവം. ഗുഡിയാതം താലൂക്കിലെ കോട്ടമിറ്റ ഗ്രാമത്തിലെ ശരവണന്റെ…

Read More

വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണപാറമ്മലിൽ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു.മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Read More

കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial