സ്കൂൾ കുട്ടികൾ പഠിക്കേണ്ട ചരിത്രപുസ്തകങ്ങൾ വെട്ടിത്തിരുത്തി എൻസിഇആർടി

ന്യൂഡൽഹി: ചരിത്ര പാഠപുസ്തകങ്ങളിൽ വെട്ടിത്തിരുത്തലുമായി എൻസിഇആർടി. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളിലാണ് എൻസിഇആർടി ചില പാഠഭാ​ഗങ്ങൾ ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തത്. ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസിഇആർടി പാഠപുസ്തകത്തിൽ സുപ്രധാന കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലും വരുത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സി.ബി.എസ്.സിക്ക് കൈമാറി. പന്ത്രണ്ടാം ക്ലാസിലെ ‘തീംസ്…

Read More

1300 രൂപ കൈക്കൂലി വാങ്ങി; കടുത്തുരുത്തിയിൽ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട്​ കമ്പനിപ്പടി കുറുമുള്ളീൽ ജോർജ്​ ജോണിനെയാണ്​ (52) വിജിലൻസ്​ പിടകൂടിയത്. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കുറവിലങ്ങാട് സ്വദേശിയായ യുവാവിൽനിന്ന്​​ 1300 രൂപ കൈപ്പറ്റുന്നതിനിടെയാണ് കോട്ടയം ഡിവൈ.എസ്​.പി രവികുമാറും സംഘവും ജോർജിനെ കസ്റ്റഡിയിലെടുത്തത്. യുവാവ്​ കാനഡയിൽ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന്​ പാലാ ആർ.ഡി.ഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇത്​ പരിശോധിച്ച്​ റിപ്പോർട്ട്​ നൽകാൻ ആർ.ഡി.ഒ ഓഫിസിൽ നിന്ന്​…

Read More

കോഴിക്കോട് ബാലവിവാഹം; കേസെടുത്ത് എലത്തൂര്‍ പൊലീസ്

കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും 15കാരിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം…

Read More

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ (15) ആണ് മരണപ്പെട്ടത്. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.  തൊടുപുഴ ആറിന്റെ ഭാഗമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻകവല വേട്ടപാറ കടവിൽ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട നേരത്തെ തെരച്ചലിനൊടുവിൽ തൊട്ടടുത്തുള്ള മണിമലക്കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…

Read More

തിരുവനന്തപുരത്ത് വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു

തിരുവനന്തപുരം :വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ…

Read More

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

കറുകച്ചാൽ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ സന്തോഷ്‌ , സി.പി.ഓ മാരായ വിവേക്,…

Read More

റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊന്നു; പ്രതി പിടിയില്‍

കുട്ടനാട്: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി സഹാ അലിയാണ് പിടിയിലായത്. ചെങ്ങന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ ഹാസിറയെ ബുധനാഴ്ച രാവിലെയാണ് റിസോർട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ കമ്മലുകൾ ബലമായി പറിച്ചെടുത്ത് കൊണ്ടുപോയതിനെത്തുടർന്ന് വലതുചെവി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗത്ത് അയനാസ് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്…

Read More

2025 നവംബർ 1 നകം അതി ദരിദ്ര്യം അല്ലാത്ത സംസ്ഥാനമായി കേരളം മാറും : മുഖ്യമന്ത്രി

തിരുവനന്തപുരം :അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് നയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സർക്കാരിന് ജനങ്ങളോടല്ല താത്പര്യം. സമ്പന്നർ തടിച്ചു കൊഴുത്തുവെന്നും ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു. ക്ഷേമ പെൻഷൻ അതിൽ നല്ല ചുവടുവയ്പാണ്…

Read More

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ ചുംബിച്ചു; പോക്സോ കേസിൽ അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും

അഹമ്മദാബാദ്: വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അധ്യാപകനായ ഓം പ്രകാശ് യാദവ് വിദ്യാർത്ഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചുംബിക്കുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം എത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ അധ്യാപകൻ ചുംബിച്ചത്. ഗുജറാത്തിലെ വൽസദിലാണ് സംഭവം. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി…

Read More

നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും പഠനോപകരണങ്ങളും കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്റ് എംടിഎച്ച്എസിലാണ് കവർച്ച നടന്നിരിക്കുന്നത്. സ്‌മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും കള്ളൻ കൊണ്ടുപോയി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial