ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. കണ്ണപുരം പൂമാലകാവിനു സമീപത്തെ കെഎസ്‌ടിപി റോഡിലാണ് അപകടം. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

Read More

ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണയാൾ മുങ്ങിമരിച്ചു

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിൽ വീണ് യാത്രക്കാരൻ മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരൻ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു

Read More

റീൽസ് കണ്ടതോടെ പ്രണയം; എൺപതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി

പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? പല സന്ദർഭങ്ങളിലും അത് സത്യമാണെന്ന് തോന്നറുണ്ട്. അങ്ങനെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹം നടന്നു. എൺപതുകാരനും മുപ്പത്തിനാലുകാരിയും തമ്മിൽ ആയിരുന്നു വിവാഹം. മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…

Read More

വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു: സംഭവത്തിൽ ദുരൂഹത

ഇടുക്കി: അടിമാലി പണിക്കൻകുടിയിൽ വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്പൊടിഞ്ഞാനിൽ പടികപള്ളിയിൽ വാവച്ചൻ (25) ആണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

Read More

വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തിന് ടാഗ് ചെയ്യാം; കിടിലൻ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കാം…

കഴിഞ്ഞ വർഷം നിരവധി അപ്ഡേഷൻസാണ് വാട്സാപ്പിൽ മെറ്റ നടപ്പാക്കിയത്. ഈ വർഷവും വാട്സാപ്പിലേക്ക് കിടിലൻ ഫീച്ചറുകളെത്തുമെന്ന് തന്നെയാണ് മെറ്റ വ്യക്തമാക്കുന്നത്. വാട്സാപ്പ് സ്റ്റാറ്റസിലാണ് പുതിയ മാറ്റം വരാൻ പോകുന്നത്. നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ സുഹൃത്തുക്കളെ ടാഗ് ചെയ്യാനാകും. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക. ഈ…

Read More

കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ; ഒരാഴ്ചക്കിടെ വർധിച്ചത് 80 രൂപ, ഇതോടെ ഒരു കിലോയ്ക്ക് 260 രൂപ

തിരുവനന്തപുരം: ചൂടുകാലത്തെ ചിക്കൻ കറിക്ക് എരിവേറും. കാരണം കോഴി ഇറച്ചിയുടെ വില ഒരു കിലോയ്ക്ക് 260 രൂപ ആയി വർധിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍…

Read More

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു; 18 മണിക്കൂർ നീണ്ട പരിശ്രമം വിജയം

ബംഗളൂരു: കര്‍ണാടകയില്‍ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണത്. കുഴല്‍ക്കിണറില്‍ 20 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്. വിജയപുര ഇന്‍ഡി താലൂക്കിലെ ലച്യന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിന് അരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരനാണ്…

Read More

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വിദേശത്തേക്ക് മടങ്ങവേ എയർപോർട്ടിൽ വെച്ച് പിടികൂടി

തലപ്പുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോൾ പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ്…

Read More

ബസ് സമയം ചോദിച്ചതിനെ തുടർന്നുള്ള തർക്കം; കൊല്ലം KSRTC ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദ്ദനം

കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദ്ദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റത്. ബസ്സിന്റെ സമയം ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആറ്റിങ്ങലിലേക്ക് പോകാനായി കൊല്ലം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ഷാജിമോൻ. ആറ്റിങ്ങലിലേക്കുള്ള ബസ് എത്രമണിക്കാണ് ഉള്ളതെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരനോട് ചോദിച്ചപ്പോ ‘ബോർഡ് നോക്കെടാ’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷാജിമോൻ പറയുന്നു. തുടർന്നും മോശമായി പെരുമാറിയതോടെയാണ് വാക്കുതർക്കമുണ്ടായത്. പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial