സ്വര്‍ണവില 52,000ലേക്ക്, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് 52,000ലേക്ക് സ്വര്‍ണവില നീങ്ങുന്നതായുള്ള സൂചനയാണ് നല്‍കിയത്. 51,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്നലെ…

Read More

വാതിലടച്ച് വീട്ടിലെ രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ടു; മൂവാറ്റുപുഴയില്‍ യുവാവ് തുങ്ങി മരിച്ചനിലയില്‍

മൂവാറ്റുപുഴ: പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു…

Read More

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനം ഇന്ന്; ഇതുവരെ പത്രിക സമർപ്പിച്ചത് 143 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ സുരേന്ദ്രൻ എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രികകൾ സമർപ്പിക്കാൻ കഴിയും. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഇതുവരെ 143 പേരാണ് പത്രിക സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പത്രിക സമർപ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാർത്ഥികളാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. പലരും ഒന്നിലേറെ പത്രികകളാണ് സമർപ്പിച്ചത്….

Read More

കൊടും ചൂട് ശമിക്കില്ല; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ഏഴ് ജില്ലകളിൽ വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനു കുറവുണ്ടാകില്ലെന്നു കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ ഈ മാസം ഏഴ് വരെ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും. ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ…

Read More

ഉത്സവ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ആനയുടെ രണ്ടാം പാപ്പാനായ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനാണ് മരിച്ചത്. ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. എഴുന്നള്ളിപ്പിനെത്തിച്ച തോട്ടക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടി കൊന്നത്.

Read More

ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിൽ സംഘർഷം; ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റ് മരിച്ചു, 7 പേർക്ക് പരിക്ക്

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണ്.

Read More

തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം; തെരഞ്ഞെടുപ്പിൽ മത്സരിക്കും.

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥിശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം. രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഷൈൻ ലാലാണ് തരൂരിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഷൈൻ ലാൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളെ കോൺഗ്രസ് പരിഗണിക്കുന്നില്ല എന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.

Read More

ആറ്റിങ്ങലില്‍ ബി.ജെ.പിക്ക് തിരിച്ചടി; കരവാരം പഞ്ചായത്തില്‍ വൈസ് പ്രസിഡൻ്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പാര്‍ട്ടിവിട്ടു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. കരാവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം പാര്‍ട്ടി വിട്ടു. കരാവാരം പഞ്ചായത്തിലെ രണ്ട് അംഗങ്ങളാണ് രാജിവെച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എം. എന്നിവരാണ് രാജിവെച്ചത്.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. അതേസമയം ഇവര്‍ പാര്‍ട്ടി വിട്ടാലും ബി.ജെ.പിക്ക് ഭരണം നഷ്ടമാകില്ല. ഭരണസമിതിയും ബി.ജെ.പി. നേതൃത്വം തമ്മില്‍ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. നേരത്തെ ആറ്റിങ്ങല്‍…

Read More

തിരൂരിൽ സ്വകാര്യ ബസും, കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

തിരൂർ : സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Read More

ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുകയായിരുന്നു. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നൽകിയിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാർ. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്‌ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. ഏപ്രിൽ 24 നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial